ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഇന്ന് ബയേണ്‍ മ്യൂണിക്ക് – ഫ്രാങ്ക്ഫുട്ട് പോര്
ബുണ്ടസ്ലിഗയിൽ ബയേൺ മ്യൂണിക്കിന് ഇന്നതെ മല്‍സരത്തില്‍ ഉള്ള എതിരാളി ഫ്രാങ്ക്ഫുട്ട്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാന്‍ കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്.തരകേടില്ലാതെ ലീഗ് ആരംഭിച്ചു എങ്കിലും നിലവില്‍ ഫ്രാങ്ക്ഫുട്ടിന്റെ പോക്ക് അത്ര പന്തിയില്‍ അല്ല.തുടര്‍പരാജയങ്ങളുടെ ഘോഷ യാത്രയില്‍ നിന്ന് അവര്‍ക്ക് വഴി മാറി നടക്കേണ്ടത് ഉണ്ട്.
മറുഭാഗത്ത് ബയേണ്‍ മ്യൂണിക്ക് ജര്‍മന്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും മികച്ച ഫോമില്‍ ആണ് കളിച്ചുകൊണ്ടിരിക്കുന്നത്.ആകപ്പാടെ അവരുടെ ഉറക്കം കെടുത്തുന്നത് ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ബയേര്‍ ലേവര്‍കുസന്‍ ആണ്.ക്ശാബി അലോണ്‍സോക്ക് കീഴില്‍ മികച്ച ഫൂട്ബോള്‍ കളിക്കുന്ന ഈ ടീം മ്യൂണിക്കിനേക്കാള്‍ മൂന്നു പോയിന്‍റ് ലീഡ് നേടി കൊണ്ട് കഴിഞ്ഞ കുറെ ആഴ്ച്ചകളായി ഒന്നാം സ്ഥാനത്ത് ആണ്.വളരെ ഏറെ കാലം ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയേണിന് ആദ്യമായിട്ടാണ് ലീഗില്‍ ഇത്രക്ക് വലിയൊരു വെല്ലുവിളി നേരിടേണ്ടി വരുന്നത്.അതിനാല്‍ കിട്ടാവുന്ന എല്ലാ പോയിന്റുകളും നഷ്ട്ടപ്പെടുത്താതെ തന്നെ നേടി കൊണ്ട് ലീഗില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്നതാണു ബയെണിന്‍റെ ലക്ഷ്യം.