സീരി എയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്‍റര്‍ മിലാന്‍
കഴിഞ്ഞ സീസണിലെ സ്‌കുഡെറ്റോ ജേതാക്കളെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച ഇന്‍റര്‍ മിലാന്‍ ഇന്ന് സീരി എ യില്‍ ഉഡിനീസിതീരെ കളിയ്ക്കാന്‍ ഇറങ്ങും.സീരി എയില്‍ കഴിഞ്ഞ രണ്ടു സീസണുകള്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ആധിപത്യം മിലാന്‍ വീണ്ടെടുക്കുകയാണ്.നിലവില്‍ രണ്ടാം സ്ഥാനത്ത് ആണ് എങ്കിലും ഇന്ന് ജയം നേടാന്‍ കഴിഞ്ഞാല്‍ യുവന്‍റ്റസിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഇന്‍ററിന് കഴിയും.
ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് കിക്കോഫ്. മിലാന്‍ ടീമുകളുടെ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എതിരാളികള്‍ ആയ ഉഡിനീസിന് പോയിന്റുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല.അത് അവരെ ആകെ തളര്‍ത്തിയിരിക്കുകയാണ്.ആകപ്പാടെ ഒരു ജയം മാത്രം നേടിയ ഉഡിനീസ് ലീഗ് പട്ടികയില്‍ പതിനാറാം സ്ഥാനത്ത് ആണ്.ഈ പോക്ക് തുടര്‍ന്നാല്‍ വൈക്കാതെ അവര്‍ റിലഗേഷന്‍ സോണില്‍ എത്തും.