പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശകരമായ മല്‍സരങ്ങള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് വൂള്‍വ്സും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ലീഗ് പ്രകടനത്തില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.തമ്മില്‍ ഭേദം വൂള്‍വ്സ് തന്നെ ആണ്.ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത്ത് ആണിപ്പോള്‍ വൂള്‍വ്സ്.മറുവശത്ത് പതിമൂന്നു പോയിന്‍റുള്ള ഫോറെസ്റ്റ് പതിനാറാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് മോളിനെക്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.
മറ്റൊരു മല്‍സരത്തില്‍ ബ്രമാൽ ലെയ്‌നിൽ ഏറ്റവും മോശം പ്രീമിയര്‍ ലീഗ് ടീം ആയ ഷെഫീല്‍ഡ് യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനെതിരെ മാറ്റുരയ്ക്കും.പതിനൊന്നാം സ്ഥാനത്തുള്ള ബ്രെന്‍റ്ഫോര്‍ഡ് സ്ഥിരാതയോടെ കളിച്ച് ലീഗ് പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ്.എതിരാളികള്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡ് ആകട്ടെ എല്ലാ പ്രതീക്ഷകളും കൈവിട്ട ശേഷം ഇരുപതാം സ്ഥാനത്താണ്.സീസണില്‍ ആകപ്പാടെ ഒരു ജയം മാത്രം നേടാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് കിക്കോഫ്.