EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടന് മൂക്കുകയര്‍ ഇടാന്‍ ബേണ്‍ലി

December 9, 2023

പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടന് മൂക്കുകയര്‍ ഇടാന്‍ ബേണ്‍ലി

പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ ഇന്ന് ബേൺലിയെ നേരിടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ബ്രൈട്ടന്‍ ഹോമായ ഫാമര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എട്ടാം സ്ഥാനത്ത് ആണ് ബ്രൈട്ടന്‍ നിലവില്‍,പ്രീമിയര്‍ ലീഗില്‍ പ്രധാന ടീമുകള്‍ എല്ലാം സ്ഥിരത കണ്ടെത്താന്‍ കഷ്ട്ടപ്പെടുമ്പോള്‍ ലീഗ് പട്ടികയില്‍ ടോപ് സിക്സില്‍ എത്താനുള്ള അവസരം ബ്രൈട്ടനുണ്ട്.

Brighton & Hove Albion's Jack Hinshelwood celebrates scoring their second goal on December 6, 2023

 

മറുവശത്ത് ബെന്‍ളി തങ്ങളുടെ എല്ലാ പ്രതീക്ഷളും നഷ്ട്ടപ്പെടുത്തി കൊണ്ട് ആകപ്പാടെ രണ്ടു ജയവുമായി ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്ത് ആണ്.കഴിഞ്ഞ മല്‍സരത്തില്‍ വൂള്‍വ്സിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ പരാജയപ്പെട്ടിരുന്നു.ഈ അടുത്തു ആകെ അവര്‍ നേടിയ ജയം ഇരുപതാം സ്ഥാനത്തുള്ള ഷെഫീല്‍ഡ് യുണൈറ്റഡിനോട് ആണ്.ബ്രൈട്ടനെതിരായ ഇന്നതെ മല്‍സരത്തില്‍ സമനില നേടി ആണെങ്കിലും വിലപ്പെട്ട ഒരു പോയിന്‍റ് നേടുക എന്നത് ആയിരിയ്ക്കും ബെന്‍ളി ടീമിന്‍റെ ലക്ഷ്യം.

Leave a comment