EPL 2022 European Football Foot Ball International Football Top News transfer news

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക് വേണമെന്നാണ് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്

December 8, 2023

ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പോഗ്ബയ്ക്ക് നാല് വർഷത്തെ വിലക്ക് വേണമെന്നാണ് ഇറ്റാലിയൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്

ടെസ്റ്റോസ്റ്റിറോൺ ടെസ്ട്  പോസിറ്റീവ് ആയതിനെ തുടര്‍ന്നു വ്യാഴാഴ്ച യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് ഇറ്റലിയിലെ ഉത്തേജക വിരുദ്ധ പ്രോസിക്യൂട്ടർമാർ പരമാവധി നാല് വർഷത്തെ വിലക്ക് നല്കണം എന്നു  അഭ്യർത്ഥിച്ചു.ഇതിനെതിരെ പ്ലീ നല്കാന്‍ പോഗ്ബ തയ്യാര്‍ അല്ല.അതിനാല്‍ ഉടന്‍ തന്നെ കോടതി കേസ് കേള്‍ക്കും.

Paul Pogba: Former Man Utd and Juventus midfielder faces up to four-year  ban after testing positive for testosterone | Football News | Sky Sports

ലോക ഉത്തേജക വിരുദ്ധ നിയമത്തിന് കീഴിൽ നാല് വർഷത്തെ വിലക്കുകൾ സാധാരണമാണ്. എന്നാല്‍ മരുന്ന് തന്‍റെ അറിവില്ലാതെ ആണ് കഴിച്ചത് എന്നു തെളിയിക്കാന്‍ ആയാല്‍ അദ്ദേഹത്തിന് ശിക്ഷയില്‍ ഇളവ് ലഭിക്കും.ആഗസ്റ്റ് 20-ന് യുഡിനീസിൽ നടന്ന യുവന്റസിന്റെ മത്സരത്തിന് ശേഷം നടത്തിയ ഒരു ടെസ്റ്റില്‍ ആണ് പോഗ്ബ പിടിക്കപ്പെട്ടത്. സെപ്ടെംബറില്‍ ആണ് സീരി എ ഡോപിങ് ബോര്‍ഡ് വാര്‍ത്ത വെളിപ്പെടുത്തിയത്. ഇതിനെതിരെ പോഗ്ബ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല.

Leave a comment