പരിക്കേറ്റ ന്യൂകാസിൽ കീപ്പർ പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കും
ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോളിന് പരിക്കേറ്റ ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ നിക്ക് പോപ്പ് നാല് മാസത്തേക്ക് പുറത്തിരിക്കുമെന്ന് മാനേജർ എഡ്ഡി ഹോവ് പറഞ്ഞു.ന്യൂകാസിലിനായി ഈ സീസണിൽ എല്ലാ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം നേടിയ പോപ്പിന്‍റെ അഭാവം ന്യൂ കാസില്‍ ടീമിനെ ഏറെ അലട്ടുന്നു.
താരത്തിന്‍റെ പരിക്കില്‍ ഇനിയും വ്യക്തത തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് ഹോവ് പറഞ്ഞു എങ്കിലും നാല് മാസത്തിനുള്ളില്‍ അദ്ദേഹം തിരികെ എത്തും എന്നത് തനിക്ക് ഉറപ്പ് ആണ് എന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.സ്പാനിഷ് കീപ്പർ ഡേവിഡ് ഡി ഗിയ ന്യൂകാസിലിൽ ചേരുമെന്ന് തിങ്കളാഴ്ച ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ ജൂലൈയിൽ അവസാനിച്ചതു മുതൽ ഡി ഗിയ ഒരു സ്വതന്ത്ര ഏജന്റാണ്. എന്നിരുന്നാലും, ന്യൂ കാസില്‍ ഇതുവരെ ഏത് താരവുമായും ചര്‍ച്ച നടത്തിയിട്ടില്ല എന്നാതാണ് യാഥാര്‍ഥ്യം.