ബ്രസീലിയന്‍ ലീഗില്‍ നിന്നും സാന്‍റോസ് തരംതാഴ്ത്തപ്പെട്ടു
ബ്രസീലിയൻ ലീഗിലെ ഏറ്റവും ആവേശകരമായ സീസണുകളിലൊന്ന് ബുധനാഴ്ച അവസാനിച്ചു.ക്രൂസീറോയിൽ നടന്ന മത്സരത്തിൽ 1-1ന് സമനില വഴങ്ങിയ പാൽമിറാസ് 12-ാം തവണയും ബ്രസീലിയൻ ചാമ്പ്യനായി.രണ്ടാം സ്ഥാനത്തുള്ള ഗ്രേമിയോയേക്കാള്‍ രണ്ടു പോയിന്‍റ് ലീഡില്‍ ആണവര്‍ കിരീടം നേടിയത്.അവസാന മല്‍സരത്തില്‍ റയല്‍ മ്യാഡ്രിഡ് വണ്ടര്‍ കിഡ് എന്‍ഡ്രിക്ക് ഗോള്‍ നേടി.
എന്നാല്‍ പാല്‍മിരാസിന്റെ കിരീടത്തിനെക്കാള്‍ ചര്‍ച്ച നടന്ന വിഷയം മറ്റൊന്നായിരുന്നു. ഇതിഹാസ താരം പെലെയുടെ ക്ലബ് ആയ സാന്‍റോസ് ബ്രസീലിയന്‍ സീരി എയില്‍ നിന്നും തരംതാഴ്ത്തപ്പെട്ടിരിക്കുന്നു.ചരിത്രത്തില്‍ ആദ്യം ആയാണ് അവര്‍ സീരി എ യില്‍ നിന്നും പോയിരിക്കുന്നത്.1950 കളിലും 1960 കളിലും അവർ 10 സ്റ്റേറ്റ് , ആറ് ബ്രസീലിയൻ ലീഗ് കിരീടങ്ങൾ നേടിയിരുന്നു.1962 ലും 1963 ലും അവർ കോപ്പ ലിബർട്ടഡോർസ് ഉയർത്തി, അതേ വർഷം തന്നെ അവർ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടാനും അവര്‍ക്ക് കഴിഞ്ഞു.പെലെയെ കൂടാതെ, മുൻ എസി മിലാൻ സ്‌ട്രൈക്കർ റോബീഞ്ഞോ, ബ്രസീലിന്റെ ടോപ് സ്‌കോറർ നെയ്‌മർ, റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തുടങ്ങിയ മികച്ച കളിക്കാരെ സൃഷ്ട്ടിച്ച മഹത്തരമായ ക്ലബ് ആണ് സാന്‍റോസ്.