വോൾവ്‌സിനെ വിജയത്തിലേക്ക് നയിച്ച് ഹ്വാങ് ഹീ-ചാൻ
ചൊവ്വാഴ്‌ച മോളിനക്‌സിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ബെന്‍ളിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.റിലഗേഷന്‍ സോണില്‍ കഴിയുന്ന ബെന്‍ളിക്ക് ഈ പരാജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നു തിരിച്ചുവരുക അതി കഠിനമായ ദൌത്യം ആയിരിയ്ക്കും.ഫോമില്‍ സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന വൂള്‍വ്സിന് ഈ വിജയം വലിയ ആശ്വാസം ആണ്.
ഹാഫ് ടൈമിന് മൂന്ന് മിനിറ്റ് മുമ്പ് ബേൺലി പിന്നിൽ നിന്ന് കളി ബില്‍ഡ് അപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് പറ്റിയ പിഴവ് മൂലം ആണ് വൂള്‍വ്സ് ലീഡ് നേടിയത്.സാൻഡർ ബെർജിന്‍റെ കൈയ്യില്‍ നിന്നും പന്ത് നഷ്ട്ടപ്പെട്ടപ്പോള്‍ , മാത്യൂസ് കുൻഹ നല്കിയ പാസ് സിംമ്പിള്‍ ആയി ഫിനിഷ് ചെയ്തു കൊണ്ട് ഹ്വാങ് ഹീ-ചാൻ ലീഗില്‍ തന്റെ എട്ടാമത്തെ ഗോള്‍ കണ്ടെത്തി.വിജയത്തോടെ 15 കളികളിൽ നിന്ന് 18 പോയിന്റുമായി വോൾവ്‌സ് പട്ടികയിൽ 12-ാം സ്ഥാനത്തേക്ക് ഉയർന്നു.അടുത്ത മല്‍സരത്തില്‍ ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആണ് വൂള്‍വ്സിന്‍റെ മല്‍സരം.