Cricket Cricket-International Top News

ലോകകപ്പിൽ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ

December 5, 2023

author:

ലോകകപ്പിൽ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ്മ

 

രോഹിത് ശർമ്മ എന്ന ക്രിക്കറ്റ് താരം ഇന്ന് ഇന്ത്യൻ ടീമിലെ അനിവാര്യ ഘടകമാണ്. പതിയ പതിയെ വളർന്നു വന്ന അദ്ദേഹം ഇന്ന് ഇന്ത്യൻ ടീമിൻറെ നായകനാണ്. കോടികണക്കിന് ക്രിക്കറ്റ് ആരാധകരുടെ ഇന്ത്യ എന്ന ആവേശം മുന്നോട്ട് കൊണ്ടുപോകുന്നത്തിൽ അദ്ദേഹത്തിന് ഒരു വലിയ പങ്കുണ്ട്. ലോകകപ്പ് ഫൈനലിന് ശേഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നീണ്ട ഗോവണിപ്പടിയിലൂടെ തന്റെ വഴിയിൽ നിന്ന എല്ലാവരോടും കൈ കൊടുത്ത് കയറുമ്പോൾ രോഹിത് ശർമ്മ വലിയ ഹൃദയഭാരത്തോടെയാണ് കയറിയതെന്ന് നമുക്കറിയാം.

ലോകകപ്പ് ഫൈനലിൽ ഇത്തരമൊരു തിരിച്ചടി ഓരോ ഇന്ത്യക്കാരും ഉണ്ടായ വേദനയേക്കാൾ വലുതായിരുന്നു നായകനായ രോഹിത് ശർമയ്ക്ക്. എന്നാൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റപ്പോൾ പലരും അദ്ദേഹത്തിനെതിരായി നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പലരും ആക്രോശിച്ചു. അദ്ദേഹം നല്ലൊരു ക്യാപ്റ്റൻ ആയിരുന്നോ ഇനിയും ഇന്ത്യയെ നയിക്കാൻ കഴിയുമോ എന്ന് പലരുടെയും മനസ്സിൽ ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ടാകും.

എന്നാൽ ഈ ലോകകപ്പിൽ അദ്ദേഹം കളിച്ച കളി കണ്ടാൽ ആർക്കും പറയാം രോഹിത് ഒരു മികച്ച നായകൻ ആണെന്ന്.ഈ ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 125.94, എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിൽ 597 റൺസ് നേടിയ രോഹിത് മികച്ച പ്രകടനമാണ് നടത്തിയത് . ലീഗ് ഘട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചു, തോൽവി അറിയാത്ത ഏക ടീമായി ഇന്ത്യ ടേബിളിൽ ഒന്നാമതെത്തി, അത്രയും കളികളിൽ 10 വിജയങ്ങൾ നേടി. അദ്ദേഹത്തിന്റെ ആക്രമണാത്മക പവർപ്ലേ ബാറ്റിംഗ് മറ്റ് ബാറ്റർമാർക്ക് കാര്യങ്ങൾ എളുപ്പമാക്കി, അവർക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയമുണ്ടായിരുന്നു. രോഹിത് തൻറെ നേട്ടത്തിനായി സ്‌കോർ നേടാതെ ടീമിനായി നല്ല അടിത്തറ പാകാൻ ആണ് ശ്രമിച്ചത്. അത് ഫലം കാണുകയും ചെയ്തു. അത് കണക്കിലെടുക്കുമ്പോൾ ഒരു നായകൻ എന്ന നിലയിൽ തൻറെ ടീമിനായി അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. കൂടാതെ ബൗളിംഗ് ലൈനപ്പും അദ്ദേഹം നല്ല രീതിയിൽ ക്രമീകരിച്ചു എന്ന് തന്നെ പറയാം. ഷമിയെ ഇന്നിങ്ങ്സിൽ ഇപ്പം ഇറക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. അത് പലപ്പോഴും ഫലംകണ്ടു എന്ന് തന്നെ പറയാം. ഇതെല്ലം കണക്കിലെടുക്കുമ്പോൾ ഒരു നായകനെന്ന നിലയിൽ അദ്ദേഹം ഇനിയും ടീമിൽ തുടരണമെന്നും ടി20 ലോകകപ്പിൽ ഇന്ത്യയെ വീണ്ടും നയിക്കണമെന്നും സംശയമില്ലാതെ പറയാം.

Leave a comment