മുന്‍ യുണൈറ്റഡ് താരം ഡേവിഡ് ഡി ഗിയ ന്യൂ കാസിലില്‍ ചേരും
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ, നിക്ക് പോപ്പിന് പകരം ന്യൂകാസിൽ യുണൈറ്റഡിൽ ചേരാൻ പോകുന്നു എന്നു റിപ്പോര്‍ട്ട്.ശനിയാഴ്ച യുണൈറ്റഡിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് പോപ്പിന്‍റെ തോള്‍ എല്ലിന് പരിക്ക് സംഭവിച്ചത്.താരം അഞ്ചു മാസം പുറത്ത് ഇരിക്കും.
കരാർ അവസാനിച്ചതിനെത്തുടർന്ന് കഴിഞ്ഞ സീസണിന്റെ അവസാനം യുണൈറ്റഡ് ഡി ഗിയ വിട്ടിരുന്നു.12 വർഷം ഓൾഡ് ട്രാഫോർഡിൽ കളിച്ച സ്പാനിഷ് താരം അവര്‍ക്ക് വേണ്ടി 545 മത്സരങ്ങളില്‍ വല കാത്തിരുന്നു.2012-13ൽ കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ക്ലബ്ബിന്റെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നാല് തവണ നേടി.താരം ഇപ്പൊഴും മാഞ്ചസ്റ്ററില്‍ തന്നെ ഉണ്ട്.താരം ഡെയിലി പരിശീലനം നടത്തുന്നുണ്ട് എന്നും ന്യൂ കാസില്‍ ഓരോഫര്‍ നല്‍കുകയാണ് എങ്കില്‍ അത് അദ്ദേഹം തീര്‍ച്ചയായും സ്വീകരിക്കും.