റാംസ്ഡെയ്ൽ ആഴ്സണലിൽ തുടരണമെന്ന് അർറ്റെറ്റ ആഗ്രഹിക്കുന്നു
ജനുവരിയിൽ ക്ലബിൽ നിന്ന് മാറുമെന്ന അഭ്യൂഹങ്ങൾ വർധിച്ചിട്ടും ആരോൺ റാംസ്‌ഡേൽ ആഴ്‌സണലിൽ തുടരണമെന്ന നിര്‍ബന്ധവുമായി മൈക്കൽ ആർട്ടെറ്റ.സമ്മർ ലോണിൽ ഡേവിഡ് റായയെ സൈന്‍ ചെയ്തിരുന്നു.അദ്ദേഹത്തിന് ഒരവസരം നല്കിയപ്പോള്‍ മുതല്‍ താരം ആഴ്സണല്‍ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.അതോടെ റായക്ക് സ്ഥിരമായി കളിയ്ക്കാന്‍ അവസരം ലഭിക്കാന്‍ തുടങ്ങി.
ചെൽസിയും വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സും ഉൾപ്പെടെ നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളിൽ നിന്ന് റാംസ്‌ഡെയ്‌ലിനേ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഉയര്‍ന്നു വന്നിട്ടുണ്ട്.”ഞങ്ങളുടെ കൂടെ ആരോൺ വേണം. വളരെ മികച്ച രണ്ട് ഗോൾകീപ്പർമാർ ഉള്ളതിൽ എനിക്ക് വളരെ സന്തോഷമുണ്ട്” ഇതായിരുന്നു അര്‍ട്ടേറ്റക്ക് ആറോണെ പറഞ്ഞു വിടുമോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പറയാന്‍ ഉണ്ടായിരുന്നത്.സ്ഥിരമായി ടീമില്‍ കളിച്ചില്ല എങ്കില്‍ 2024 യൂറോയിൽ റാംസ്‌ഡെയ്‌ലിന്റെ ഇംഗ്ലണ്ട് ടീമിലെ സ്ഥാനം തെറിക്കും എന്നു ഇംഗ്ലണ്ട് ബോസ് ഗാരെത് സൗത്ത്ഗേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാല്‍ താരത്തിനെ ബെസ്റ്റ് ഷേപ്പില്‍ നിലനിര്‍ത്താന്‍ ആഴ്സണല്‍ സഹായിക്കും എന്നും ഇംഗ്ലണ്ടിനു അത് കൂടുതല്‍ നല്ലത് ആകുമെന്നും മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.