” ലെവന്‍ഡോസ്ക്കിയെ കല്ലെറിയുന്നവര്‍ ഇതൊന്ന് കേള്‍ക്കുക “
റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ബയേണ്‍ മ്യൂണിക്കിലെ പൊറുതി മതിയാക്കി കൊണ്ട് ബാഴ്സലോണയിലേക്ക് വണ്ടി കയറിയത് മാനേജര്‍ സാവിയുടെ വാക്കിന്‍റെ പുറത്ത് ആണ്.സുവാരസ് പോയതിന് ശേഷം ലക്ഷണം ഒത്ത ഒരു സ്ട്രൈക്കര്‍ ബാഴ്സലോണയിലേക്ക് വന്നിട്ടില്ല.അതിന്‍റെ വിടവ് മാറ്റുവാന്‍ വേണ്ടി ആയിരുന്നു സാവി ലെവയെ കൊണ്ടുവന്നത്.ആദ്യ സീസണില്‍ തന്നെ പിച്ചിച്ചി നേടി കൊണ്ട് ലീഗ് നേടാന്‍ അദ്ദേഹം ബാഴ്സലോണയെ സഹായിച്ചു.എന്നാല്‍ ആദ്യ സീസണിന്‍റെ അവസാന ഭാഗങ്ങളില്‍ അദ്ദേഹത്തിന് പിച്ചില്‍ പലപ്പോഴും താളം കണ്ടെത്താന്‍ കഴിയാതെ പോയി.രണ്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ റോബര്‍ട്ട് കഴിഞ്ഞ സീസണില്‍ എവിടെ കളി നിര്‍ത്തിയോ അവിടെ നിന്നു തന്നെ വീണ്ടും തുടങ്ങിയിരിക്കുന്നു.എന്നാല്‍ ഇത്തവണ കൂടുതല്‍ മോശമാണ് എന്നു മാത്രം.അദ്ദേഹം ഈ സീസണില്‍ ആകപ്പാടെ നേടിയിരിക്കുന്നത് എട്ട് ഗോളുകള്‍ ആണ്.ലെവന്‍ഡോസ്ക്കി പല ഈസീ ചാന്‍സസും മീസ് ചെയ്യുന്നത് ആരാധകരെ ഏറെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നു ഇങ്ങനെയും ഒന്നും സംഭവിക്കാത്തത് ആണ്.സാവിക്ക് ആണെങ്കില്‍ ഇതിന് പോംവഴി കണ്ടെത്താന്‍ കഴിയുന്നില്ല താനും.
(4-4-2 ലോ ബ്ലോക്ക് ലൈന്‍ അപ്പ്)
എന്നാല്‍ പോളിഷ് സ്ട്രൈക്കറുടെ ഫോമിലുള്ള ഈ ഇടിവ് സംഭവിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ മാത്രം തെറ്റ് ആണ് എന്നു പറയാന്‍ കഴിയില്ല.എന്തെന്നാല്‍ ബാഴ്സ എന്ന ടീമിനെതിരെ ഇപ്പോള്‍ ഒട്ടുമിക്ക എല്ലാ ക്ലബുകളും കളിക്കുന്ന രീതി ഒന്നു തന്നെ ആണ്.ലോ ബ്ലോക്ക് ഡിഫന്‍സിലൂടെ കൌണ്ടര്‍ അറ്റാക്കിങ്ങിലേക്ക് മുതിരുക- ഇതാണ് ബാഴ്സക്കെതിരെ വര്‍ക്ക് ഔട്ട് ആക്കാന്‍ പറ്റുന്ന മികച്ച തന്ത്രം.ഇങ്ങനെ സംഭവിക്കുമ്പോള്‍ സ്ട്രൈക്കര്‍ എതിര്‍ ടീം സെന്‍റര്‍ ബാക്കുകളുടെ ഇടയില്‍ പെടും.അയാള്‍ക്ക് ബോക്സില്‍ വിടവ് കണ്ടെത്താനോ വിങ്ങറുമായി വണ്‍ – ടൂ കളിക്കാനോ കഴിയില്ല.അതിനു പ്രധാന കാരണം എതിര്‍ ടീമിന്റെ മിഡ്ഫീല്‍ഡ് ലൈനും പ്രതിരോധ ലൈനും തമ്മില്‍ നില്‍ക്കുന്ന ദൂരം വളരെ കുറച്ച് മാത്രം ആയിരിയ്ക്കും.ഈ അവസ്ഥയില്‍ ബാഴ്സയുടെ രക്ഷക്ക് എത്തേണ്ടത് ക്ലാസിക്ക് വിങ്ങര്‍മാരും അഡ്വാന്‍സ്ഡ് മിഡ്ഫീല്‍ഡര്‍മാരും ആണ്.എന്നാല്‍ കഷ്ട്ടകാലത്തിനു ബാഴ്സയുടെ വിങ്ങര്‍ ജോവാ ഫെലിക്സ് ഒരു ഇന്‍വെര്‍ടെഡ് വിങ്ങര്‍ ആണ്.റഫീഞ്ഞക്കാണ് എങ്കില്‍ ഡ്രിബ്ലിങും വശമില്ല.ബാഴ്സക്ക് ഉള്ള ആകെയൊരു ക്ലാസിക്ക് വിങ്ങര്‍ യമാല്‍ ആണ്.അദ്ദേഹത്തിന് വേണ്ടുന്ന എക്സ്പീരിയന്‍സ് ലഭിക്കാത്തത് മൂലം ആദ്യ ഇലവനില്‍ ഇറക്കാനും പറ്റില്ല.കഴിഞ്ഞ സീസണില്‍ ഉസ്മാന്‍ ടെംബേലെ കളിച്ചിരുന്ന സമയത്ത് ലെവന്‍ഡോസ്ക്കിക്ക് ഗോള്‍ നേടാന്‍ ക്ഷാമം ഒന്നും ഉണ്ടായിരുന്നില്ല.ഡെംബേലെയെ പോലൊരു വിങ്ങര്‍ കളിക്കുമ്പോള്‍ എതിര്‍ ടീമിലെ വിങ്ഗ്ബാക്ക് പ്രതിരോധ ലൈനില്‍ നില്ക്കാന്‍ പോകുന്നില്ല.അത് വഴി വരുന്ന സ്പേസ് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിവുള്ള മിഡ്ഫീല്‍ഡര്‍ ആണ് പെഡ്രിയും, ഡി യോങ്ങും.അടുത്ത സീസണില്‍ സാവി ടീമിനെ സെറ്റ് ചെയ്യുകയാണ് എങ്കില്‍ സാനേ,കോമാന്‍,ഗ്നാബ്രി,ഡോക്കൂ എന്നിങ്ങനെ വിങ്ങ് എരിയകളില്‍ കുതിക്കാന്‍ കഴിയുന്ന താരത്തിനെ വേണം സൈന്‍ ചെയ്യാന്‍.അത് കൂടാതെ ഗോളുകള്‍ നേടാന്‍ മികവ് ഉള്ള മിഡ്ഫീല്‍ഡര്‍മാരെയും ബാഴ്സക്ക് ആവശ്യം ഉണ്ട്.ഡി യോങ്,പെഡ്രി എന്നിവര്‍ കളി നിയന്ത്രിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മോഡേണ്‍ ഫൂട്ബോളില്‍ ബോക്സിന് ഉള്ളില്‍ കയറി എതിര്‍ ടീമിനെതിരെ ഗോള്‍ നേടുന്ന മിഡ്ഫീല്‍ഡര്‍മാര്‍ക്ക് ആണ് കൂടുതല്‍ മാര്‍ക്കറ്റ്.അത് കൊണ്ടാണ് ജൂഡ് ബെലിങ്ഹാമിന് വളരെ പെട്ടെന്നു തന്നെ റയല്‍ ടീമുമായി ഇഴുകി ചേരാന്‍ കഴിഞ്ഞത്.ഈ രണ്ടു മേഘലയിലും വേണ്ട വിധത്തില്‍ ഉള്ള മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ നമുക്ക് ലെവന്‍ഡോസ്ക്കിയെ വിലയിരുത്താന്‍ കഴിയുകയുള്ളൂ.