ലീഗ് 1 ല്‍ പിഎസ്ജി തേരോട്ടം !!!!!!!!!
ഞായറാഴ്ച ലെ ഹാവ്രെയിൽ നടന്ന മത്സരത്തിൽ 2-0 ന് ജയിച്ച് പത്ത് പേരുള്ള പാരിസ് സെന്റ് ജെർമെയ്ൻ തങ്ങളുടെ തുടർച്ചയായ ഏഴാം ലീഗ് 1 വിജയം സ്വന്തമാക്കി.നാന്റസിൽ 1-0ന് തോറ്റ നൈസിനേക്കാൾ നാല് പോയിന്റ് ലീഡ് ഇപ്പോള്‍ പിഎസ്ജിക്കുണ്ട്.പത്താം മിനിറ്റിൽ ജിയാൻലൂഗി ഡോണാരുമ്മക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.ജോസ് കാസിമിറിന്‍റെ നീക്കം തടയാന്‍ എത്തിയ അദ്ദേഹത്തിന് പിഴച്ചു.

ഫോർവേഡ് ബ്രാഡ്‌ലി ബാർകോളയ്ക്ക് പകരം ലൂയിസ് എൻറിക് സബ്സ്റ്റിറ്റ്യൂട്ട് കീപ്പർ അർനോ ടെനാസിനെ അയച്ചു.അദ്ദേഹം പിഎസ്ജിക്ക് വേണ്ടി ആദ്യം ആയാണ് കളിക്കുന്നത്.പത്തു പേരായി ചുരുങ്ങിയിട്ടും പിഎസ്ജി സമ്മര്‍ദത്തിന് അടിമപ്പെട്ടില്ല.അവര്‍ക്ക് വേണ്ടി ഔസ്മാൻ ഡെംബെലെയുടെ പാസ് സ്വീകരിച്ച് കൈലിയൻ എംബാപ്പെ സ്കോറിംഗ് ആരംഭിച്ചു.സമനില ഗോളിനായി ലെ ഹാവ്രെ ശ്രമം നടത്തി എങ്കിലും മികച്ച പ്രതിരോധത്തിലൂടെ പിഎസ്ജി പിടിച്ച് നിന്നു.89 ആം മിനുട്ടിലെ വിട്ടീഞ്ഞയുടെ ഗോളോടെ പാരിസ് ക്ലബ് വിജയം ഉറപ്പിച്ചു.