ഫുള്‍ഹാം പരീക്ഷണം മറികടന്ന് ലിവര്‍പൂള്‍
എതിരാളികള്‍ക്ക് നരകം എന്നറിയപ്പെടുന്ന ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം ഫുള്‍ഹാം കീഴടങ്ങി.മൊത്തത്തില്‍ ഏഴു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ 4-3 നു ആണ് ലിവര്‍പൂള്‍ വിജയം നേടിയത്.വിജയത്തോടെ സിറ്റിയെ മറികടന്ന് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ റെഡ്സിന് കഴിഞ്ഞു.നിലവില്‍ ഒന്നാം സ്ഥാനത്ത് ഉള്ള ആഴ്സണലില്‍ നിന്നും വെറും രണ്ടു പോയിന്‍റ് മാത്രമാണ് ലിവര്‍പൂള്‍ പിന്നില്‍ ഉള്ളത്.
20 ആം മിനുട്ടില്‍ ബെര്‍ന്‍റ് ലെനോയുടെ ഓണ്‍ ഗോളില്‍ ആയിരുന്നു എല്ലാം ആരംഭിച്ചത്.അതിനു മറുപടി ഹാരി വില്‍സനിലൂടെ ഫുള്‍ഹാം നല്കി എങ്കിലും ഒരു മാരക ലോണ്‍ റേഞ്ച് ഷോട്ടിലൂടെ മക് അലിസ്റ്റര്‍ ലിവര്‍പൂളിന് വീണ്ടും ലീഡ് നല്കി.എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടി കൊണ്ട് കെന്നി ട്ടേറ്റ് ആദ്യ പകുതിയിലെ സ്കോര്‍ സമനിലയില്‍ ആക്കി.സമനിലയിലേക്ക് പോകും എന്നു തോന്നിച്ച മല്‍സരം 80 ആം മിനുട്ടിലെ ഫുള്‍ഹാം താരമായ ബോബി ഡി കോർഡോവ-റീഡിലൂടെ ഫുള്‍ഹാം തിരിച്ചു പിടിച്ച് എന്നു തോന്നിച്ചു എങ്കിലും വട്ടാറു എണ്ടു , ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് എന്നിവരുടെ അവസാന നിമിഷ ഗോളിലൂടെ ലിവര്‍പൂള്‍ വളരെ അമൂല്യമായ മൂന്നു പോയിന്‍റ് നേടി എടുത്തു.