നാപൊളി ചലഞ്ച് ഏറ്റെടുക്കാന്‍ ഇന്‍റര്‍ മിലാന്‍
സീരി എ യില്‍ ഇന്ന് ആവേശപോരാട്ടം.യുവാന്‍ട്ടസിനെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനം നേടുന്നതിന് വേണ്ടി പോരാടുന്ന ഇന്‍റര്‍ മിലാന്‍റെ എതിരാളി നാപൊളിയാണ്.ഇരു ടീമുകളും ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് നാപൊളിയുടെ ഹോം ഗ്രൌണ്ട് ആയ ഡിയഗോ മറഡോണ സ്റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടും.കഴിഞ്ഞ സീസണില്‍ കിരീടം നേടിയ നാപൊളി നിലവില്‍ നാലാം സ്ഥാനത്ത് ആണ്.
എസി മിലാനില്‍ നിന്നുള്ള വെല്ലുവിളി മറികടക്കുന്നതില്‍ ഇന്‍റര്‍ മിലാന്‍ വിജയം നേടി എങ്കിലും ഈ സീസണില്‍ അവര്‍ക്ക് മുന്നില്‍ വില്ലന്‍ ആയി പ്രത്യക്ഷപ്പെടുന്നത് യുവാന്‍റ്റസ് ആണ്.മുന്‍ സീസണുകളില്‍ വളരെ അധികം പാടുപ്പെട്ട അവര്‍ ഈ സീസണില്‍ വളരെ മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.സീരി എ ടൈറ്റില്‍ റേസ് യുവേയും മിലാനും തമ്മില്‍ ആയിരിയ്ക്കും എന്നാണ് ഇറ്റാലിയന്‍ ഫൂട്ബോള്‍ പണ്ഡിറ്റുകള്‍ പറയുന്നത്.എന്നാല്‍ സൈമണ്‍ ഇന്‍സാഗിക്ക് കീഴില്‍ കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ എത്തിയ ഇന്‍റര്‍ മിലാന് പല അത്ഭുതങ്ങളും പ്രാവര്‍ത്തികമാക്കാന്‍ കഴിയും.