നിക്കോ വില്യംസ് പുതിയ അത്‌ലറ്റിക് ബിൽബാവോ കരാർ ഒപ്പിട്ടു
നിക്കോ വില്യംസ് 2027 ജൂൺ വരെ നീളുന്ന പുതിയ മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി അത്‌ലറ്റിക് ബിൽബാവോ പ്രഖ്യാപിച്ചു.അടുത്ത സീസണില്‍ താരത്തിന്‍റെ കരാര്‍ കാലഹരണപ്പെടും.അതിനാല്‍ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകള്‍ എല്ലാം വില്യംസിന്‍റെ വാതിലില്‍ മുട്ടുന്നുണ്ടായിരുന്നു.അദ്ദേഹത്തിനെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും രംഗത്ത് വന്നിരുന്നു.
പ്രീമിയര്‍ ലീഗില്‍ നിന്നു സിറ്റിയും ന്യൂ കാസില്‍ യുണൈറ്റഡും താരത്തിനു പിന്നില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ബാല്യകാല ക്ലബ്ബായ ബിൽബാവോയുമായുള്ള പുതിയ ദീർഘകാല കരാറിൽ ഒപ്പിട്ടു കൊണ്ട് ഈ വരുന്ന ഊഹോ പോഹങ്ങള്‍ക്ക് എല്ലാം നീക്കോ അന്ത്യം കുറിച്ചിരിക്കുന്നു.2021 ഏപ്രിലിൽ തന്റെ സീനിയർ അരങ്ങേറ്റം മുതൽ, വില്യംസ് ബിൽബാവോയ്‌ക്കായി മൊത്തം 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ടീമിന് വേണ്ടി അദ്ദേഹം 13 ഗോളുകളും 14 അസിസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.വിങ്ങറുടെ കരാര്‍ നീട്ടല്‍ വാര്‍ത്ത ക്ലബില്‍ കളിക്കുന്ന മറ്റ് യുവ താരങ്ങള്‍ക്ക് ഒരു പ്രചോദനം ആയിരിക്കും എന്നും ക്ലബിനെ മുന്നില്‍ എത്തിക്കാന്‍ ഇവര്‍ക്കെല്ലാം സാധിയ്ക്കും എന്നും കോച്ച് ഏണസ്റ്റോ വാൽവെർഡെ പറഞ്ഞു.