പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
ചാമ്പ്യൻസ് ലീഗിലെ വേദനാജനകമായ തിരിച്ചടി നേരിട്ട ന്യൂ കാസില്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുന്നേര്‍ ഏറ്റുമുട്ടിയേക്കും.ന്യൂ കാസില്‍ ഹോമായ സെന്റ് ജെയിംസ് പാർക്കിൽ വെച്ചാണ് മല്‍സരം.ചൊവ്വാഴ്ച നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ പിഎസ്ജീക്കെതിരെ സമനില കുരുക്കില്‍ ന്യൂ കാസില്‍ അകപ്പെട്ടു.അര്‍ഹിക്കാത്ത പെനാല്‍റ്റി പിഎസ്ജിക്ക് നല്‍കി വില്ലന്‍ ആയത് മാച്ച് ഒഫീഷ്യല്‍സ് ആയിരുന്നു.
എന്നാല്‍ യുണൈറ്റഡിന്‍റെ കാര്യത്തില്‍ വില്ലന്‍ ആയത് ഗോള്‍ കീപ്പര്‍ ആന്ദ്രെ ഒനാനയാണ്.അദ്ദേഹത്തിന്റെ പിഴവുകള്‍ വളരെ പ്രധാനമായ മല്‍സരങ്ങളില്‍ ആണ് സംഭവിക്കുന്നത് എന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വളരെ അധികം അലട്ടുന്നുണ്ട്.നിലവില്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡ്, ന്യൂ കാസില്‍ എന്നിവര്‍ ആറും ഏഴും സ്ഥാനത്ത് ആണ്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ വിജയത്തിനു വേണ്ടി ഇരു ടീമുകളും കൈമെയ് മറന്ന് പോരാടും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് കിക്കോഫ്.