അന്‍സു ഫാട്ടിക്ക് വീണ്ടും പരിക്ക് ; മൂന്നു മാസത്തോളം വിശ്രമം
ബാഴ്‌സലോണ ലോണീ അൻസു ഫാട്ടിക്ക് അടുത്തൊന്നും പിച്ചിലേക്ക് മടങ്ങി എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് വെളിപ്പെടുത്തി ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൺ മാനേജർ റോബർട്ടോ ഡി സെർബി.2020 നവംബറിലെ കാൽമുട്ടിനേറ്റ പരുക്ക് മൂലം മാസങ്ങളോളം വിശ്രമത്തില്‍ ആയിരുന്ന ഫാട്ടി ഈ സമ്മറില്‍ ആണ് പ്രീമിയര്‍ ലീഗ് ക്ലബിലേക്ക് മാറിയത്.
പതിയെ പതിയെ ഫോമിലേക്ക് ഉയര്‍ന്ന് വന്ന സ്പാനിഷ് യുവ താരം ബ്രൈട്ടനിലെ സ്ഥിര സാന്നിധ്യമായി മാറി.14 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്.നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ കളി ആരംഭിച്ച് വെറും 21 മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ ഫാട്ടിക്ക് പരിക്കേറ്റു.പേശീ സംബന്ധമായ പ്രശ്‌നവുമായി താരത്തിനു കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമം വേണ്ടി വരും എന്നാണ് കണക്ക്.അന്‍സുവിനെ കൂടാതെ താരിഖ് ലാംപ്റ്റിക്കും പരിക്ക് എറ്റിട്ടുണ്ട്.മാസങ്ങളോളം പ്രതിരോധ താരം ആയ താരിഖിനും കളിയ്ക്കാന്‍ ആകില്ല.