ബിനാന്‍സിനെ പിന്തുണച്ച് പുലിവാല് പിടിച്ച് റൊണാള്‍ഡോ
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട “നോൺ ഫംഗബിൾ ടോക്കണുകൾ” അല്ലെങ്കിൽ എൻഎഫ്‌ടികൾക്ക് പിന്തുണ നല്കുകയും അതിനെ പ്രമോട്ട് ചെയ്തതിനും കുറഞ്ഞത് 1 ബില്യൺ ഡോളർ നഷ്ടപരിഹാരം നല്കണം എന്നാവശ്യം.ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റിലെ ഫെഡറൽ കോടതിയിൽ തിങ്കളാഴ്ച ഫയൽ ചെയ്ത കേസ്, റൊണാൾഡോയുടെ ബിനാൻസ് പ്രൊമോഷൻ “വഞ്ചനാപരവും നിയമവിരുദ്ധവുമാണ്” എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നു.
റൊണാൾഡോയെ പോലുള്ള ഉയര്‍ന്ന വ്യക്തിപ്രഭാവം ഉള്ള ആളുകള്‍ ചെലവേറിയതും സുരക്ഷിതമല്ലാത്തതുമായ നിക്ഷേപങ്ങളിലേക്ക് നയിക്കുവാന്‍ പാടില്ല എന്നും കോടതിയില്‍ വാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.ക്രിപ്റ്റോകറന്‍സി എക്സ്ചെയ്ഞ്ച് കമ്പനിയായ ബിനാന്‍സിനെ പിന്തുണച്ചത്തില്‍ ആണ് റൊണാള്‍ഡോ പുലിവാല് പിടിച്ചത്.റൊണാൾഡോയെപ്പോലെ രജിസ്റ്റർ ചെയ്യാത്ത സെക്യൂരിറ്റികളുടെ ഓഫറിലൂടെയും വിൽപ്പനയിലൂടെയും മാത്രമേ ബിനാൻസിൻറെ തട്ടിപ്പിന് ഇത്രയും ഉയരങ്ങളിലെത്താൻ കഴിഞ്ഞത് എന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.