ബ്രസീലിയന്‍ യുവ മിഡ്ഫീല്‍ഡര്‍ ഗബ്രിയേൽ മോസ്കാർഡോയെ സ്കൌട്ട് ചെയ്യാന്‍ പിഎസ്ജി
കൊറിന്ത്യൻസ് മിഡ്ഫീൽഡർ ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനുള്ള റേസില്‍ ചേരാന്‍ പിഎസ്ജിയും.താരത്തിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഫ്രഞ്ച് ടീമിന്റെ ഫുട്ബോൾ ഡയറക്ടർ ലൂയിസ് കാംപോസ് ബ്രസീലിലേക്ക് പോകുന്നതായി വൃത്തങ്ങൾ അറിയിച്ചു.അടുത്ത ശനിയാഴ്ച, ഡിസംബർ 2-ന്, ബ്രസീലിയാവോയിൽ കൊറിന്ത്യൻസ് ഇന്റർനാഷണലിനെ നേരിടുന്ന മത്സരത്തില്‍ ആണ് താരത്തിനെ സ്കൌട്ട് ചെയ്യാന്‍ പാരിസ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.
താരത്തിനെ സൈന്‍ ചെയ്യാന്‍ ചെല്‍സി ഒരു ബിഡ് കഴിഞ്ഞ സമ്മറില്‍ ഒരു ശ്രമം നടത്തിയിരുന്നു.എന്നാല്‍ ആ ഓഫര്‍ കോറിന്ത്യന്‍സ് നിരസിച്ചു.താരത്തിന് വേണ്ടി ബാഴ്സലോണയും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഒരു ഫോര്‍മല്‍ ഓഫര്‍ അവര്‍ ഇതുവരെ നല്‍കിയിട്ടില്ല.സിറ്റി,അത്ലറ്റിക്കോ മാഡ്രിഡ്,ആഴ്സണല്‍ എന്നിവരും താരത്തിന്‍റെ പ്രൊഫൈലില്‍ ആക്രിഷ്ട്ടര്‍ ആണ്.ഈ സീസണിൽ പ്രൊഫഷണൽ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മോസ്കാർഡോ ഇതുവരെ 23 മത്സരങ്ങൾ കൊറിന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്.