അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം ; ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് യോഗ്യത നേടി സ്പാനിഷ് ക്ലബ്
ഡച്ച് ക്ലബ് ആയ ഫെയ്‌നൂർഡിനെ മറികടന്ന് കൊണ്ട് അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ട് റൌണ്ടിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നു.പതിനൊന്നു പോയിന്‍റോടെ ഒന്നാം സ്ഥാനത് ആണ് എങ്കിലും അടുത്ത മത്സരത്തില്‍ കൂടി ജയിച്ചാല്‍ മാത്രമേ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവാന്‍ സ്പാനിഷ് ക്ലബിന് കഴിയുകയുള്ളൂ.ഇറ്റാലിയന്‍ ക്ലബ് ആയ ലാസിയോ ആണ് ബാഴ്സയുടെ എതിരാളി.
14 മിനിറ്റിന് ശേഷം ഫെയ്‌നൂർഡിന്റെ ലുത്‌ഷെരെൽ ഗീർട്രൂയ്‌ഡ ഓണ്‍ ഗോള്‍ നേടിയപ്പോള്‍ മാഡ്രിഡ് ലീഡ് നേടി.രണ്ടാം പകുതിയില്‍ ഹെർമോസോയും വീണ്ടും ഓണ്‍ ഗോള്‍ നേടി കൊണ്ട് സാന്റിയാഗോ ഗിമെനെസും അത്ലട്ടിക്കൊയുടെ സ്കോര്‍ബോര്‍ഡ് ഉയര്‍ത്തി. ഫെയ്‌നൂർഡിനു വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തിയത് 77 ആം മിനുട്ടില്‍ മാറ്റ്സ് വൈഫർ ആണ്.തുടര്‍ച്ചയായി ഇത് രണ്ടാമത്തെ തോല്‍വിയാണ് ഡച്ച് ക്ലബ് നേരിട്ടിരിക്കുന്നത്.അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് നേടിയ ഫെയ്‌നൂർഡിന്‍റെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മോഹങ്ങള്‍ എല്ലാം പൊലിഞ്ഞു പോയിരിക്കുന്നു.മൂന്നാം സ്ഥാനത്തുള്ള അവരുടെ ഇനിയുള്ള ലക്ഷ്യം യൂറോപ്പ ലീഗ് ആണ്.