കാന്‍സലോ മികവില്‍ ബാഴ്സലോണ !!!!!
ചൊവ്വാഴ്ച പോർട്ടോയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ ബാഴ്‌സലോണ 2-1 ന് തിരിച്ചുവരവ് നടത്തി.വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.കഴിഞ്ഞ രണ്ടു സീസണില്‍ യൂറോപ്പയിലേക്ക് തരംതാഴ്ത്തപ്പെട്ടത്തിനു ശേഷമുള്ള ചാമ്പ്യന്‍സ് ലീഗിലേക്ക് ഉള്ള തിരിച്ചുവരവ് ബാഴ്സ ആരാധകര്‍ ആഘോഷത്തോടെ ആണ് വരവേറ്റത്.മെസ്സി പോയതിനു ശേഷമുള്ള ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ കാറ്റലൂണിയന്‍ ക്ലബ് കളിച്ചേക്കും.

30 ആം മിനുട്ടില്‍ പെപ്പെ നേടിയ ഗോളിലൂടെ പോര്‍ട്ടോ ലീഡ് എങ്കിലും രണ്ടു മിനുട്ടിനുള്ളില്‍ തന്നെ ബാഴ്സ സമനില ഗോള്‍ കണ്ടെത്തി . മികച്ച ഒരു നീക്കത്തിലൂടെ കാന്‍സലോ ആണ് ഗോള്‍ നേടിയത്.രണ്ടാം ഗോള്‍ നേടാന്‍ ജോവ ഫെലിക്സിന് അവസരം ഒരുക്കിയതും കാന്‍സലോ തന്നെ ആയിരുന്നു.ഒരു ഗോളും അസിസ്റ്റും നേടിയ വിങ്ങ് ബാക്ക് തന്നെ ആണ് മാന്‍ ഓഫ് ദി മാച്ച്.അടുത്ത മത്സരത്തില്‍ ഒരു സമനില നേടിയാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ ബാഴ്സക്ക് നോക്കൌട്ട് റൌണ്ടിലേക്ക് കടക്കാന്‍ സാധിച്ചേക്കും.