സൗദിയിൽ മെസ്സി, റൊണാൾഡോ സൗഹൃദ മത്സരം പദ്ധതി ഇല്ല എന്ന് അറിയിച്ച് മയാമി
2024 ഫെബ്രുവരിയിൽ അൽ നാസറിനെതിരായ റിയാദ് സീസൺ കപ്പ് സൗഹൃദ ടൂർണമെന്റിൽ പങ്കെടുക്കും എന്ന വാര്‍ത്ത ഇന്റർ മിയാമി നിഷേധിച്ചു.ഇത് യാതാര്‍ഥ്യം ആയാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ലയണൽ മെസ്സി അവസാനമായി ഏറ്റുമുട്ടുന്നത് കാണാൻ കഴിയുമായിരുന്നു.സൗദി അറേബ്യയിലെ ഇവന്റ് സംഘാടകർ റിയാദിലെ കിംഗ്ഡം അരീനയിൽ സോഷ്യൽ മീഡിയ വഴി “ദി ലാസ്റ്റ് ഡാൻസ്” പരിപാടി പ്രഖ്യാപിച്ചിരുന്നു,എന്നാല്‍ ഇപ്പോള്‍ അവര്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുന്നു.
ലോക ബ്രാന്‍ഡ് ആവാനുള്ള സൌദി ക്ലബുകളുടെ ലക്ഷ്യത്തിനെ തുടര്‍ന്നു ആണ് ഈ ടൂര്‍ണമെന്റിന് വേണ്ടി അവര്‍ മുറവിളി കൂട്ടുന്നത്.മയാമി തങ്ങളുടെ പ്രീ സീസണ്‍ ഒരുക്കങ്ങള്‍ ഇത് വരെ തീരുമാനിച്ചിട്ടില്ല എന്നും എന്നാല്‍ പുറം രാജ്യങ്ങളില്‍ പോയി കളിക്കാനുള്ള സാധ്യത അവര്‍ തള്ളികളയുന്നുമില്ല.2023 ജനുവരി 19ന് റിയാദിൽ നടന്ന ഈ ടൂർണമെന്റിലാണ് അവസാനമായി മെസ്സിയും റൊണാള്‍ഡോയും പരസ്പരം ഏറ്റുമുട്ടിയത്.കഴിഞ്ഞ സീസണിലെ റിയാദ് സീസൺ കപ്പിൽ പിഎസ്ജിക്കൊപ്പം മെസ്സി പങ്കെടുത്തിരുന്നു,5-4 നു പിഎസ്ജി ആയിരുന്നു ആ മല്‍സരത്തില്‍ ജയം നേടിയത്.