യുണൈറ്റഡിന്‍റെ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക് തടയിട്ട് ഗ്രീസ്മാന്‍
ഫ്രാൻസ് ഇന്റർനാഷണൽ ഫോർവേഡ് അന്റോയിൻ ഗ്രീസ്മാൻ അത്‌ലറ്റിക്കോ മാഡ്രിഡിൽ തുടരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ സൈന്‍ ചെയ്യാനുള്ള ശ്രമം നടത്താന്‍ സാധ്യത ഉണ്ട് എന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തന്നെ ഫ്രഞ്ച് താരത്തിനു സ്പാനിഷ് ക്ലബില്‍ തുടരാന്‍ ആണ് ആഗ്രഹം എന്ന് അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നു.

കഴിഞ്ഞ വർഷം ബാഴ്‌സലോണയിൽ നിന്ന് അത്ലറ്റിക്കോയിലേക്ക് തിരികെ വന്നതിനു ശേഷം ലാലിഗയില്‍ താരം പതിനാറു ഗോളുകളും പതിനഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.അദ്ദേഹം ഈ സീസണിലും വളരെ മികച്ച ഫോമില്‍ ആണ്.ഇത് കണ്ടതിനാല്‍ ആകാം സൌദി ക്ലബുകളും അത്ലറ്റിക്കോയുടെ വാതിലില്‍ മുട്ടിയിരുന്നു.എന്നാല്‍ ഫ്രഞ്ച് താരത്തിന്‍റെ ഇപ്പോഴുള്ള പൂര്‍ണ ശ്രദ്ധ അത്ലറ്റിക്കോയില്‍ ആണ് എന്നും കരിയര്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം തിരഞ്ഞെടുക്കാന്‍ പോകുന്നത് അമേരിക്കന്‍ ലീഗ് ആണ് എന്നും അറിയിച്ചു.