ജര്‍മന്‍ ടീമിന് വീണ്ടും പരാജയം
ചൊവ്വാഴ്ച നടന്ന സൗഹൃദമത്സരത്തിൽ ജര്‍മന്‍ ടീമിന് മറ്റൊരു തോല്‍വി.ഇന്നലെ നടന്ന മല്‍സരത്തില്‍ അയല്‍ക്കാര്‍ ആയ ഓസ്ട്രിയ ടീമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ഡ്യൂഷ്ലാന്‍ഡ് പരാജയപ്പെട്ടത്.യൂറോ 2024 ആതിഥേയത്വം വഹിക്കുന്നതു കൊണ്ട് യോഗ്യത മല്‍സരം ജര്‍മന്‍ ടീമിന് കളിക്കേണ്ടത് ഇല്ല.സെപ്തംബറിൽ ചുമതലയേറ്റ ജർമ്മനി കോച്ച് ജൂലിയൻ നാഗെൽസ്മാനെ സംബന്ധിച്ചിടത്തോളം, ശനിയാഴ്ച തുർക്കിയോട് 3-2ന് ഹോം തോൽവിക്ക് ശേഷം ഇത് തുടർച്ചയായ രണ്ടാം തോൽവിയാണ്.

പിച്ചിൽ ടീമിനുള്ളിലെ ഐക്യമില്ലായ്മയെ നാഗൽസ്മാൻ കുറ്റപ്പെടുത്തി, ഇത് കൂടാതെ ടീം താരങ്ങള്‍ കൈയ്യില്‍ പന്ത് കൈവശം വെച്ച് കാര്യം ആയൊന്നും ചെയ്യാന്‍ കഴിയാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.ഓസ്ട്രിയന്‍ ടീമിന് വേണ്ടി മാർസെൽ സാബിറ്റ്സർ,ക്രിസ്റ്റോഫ് ബോംഗാർട്ട്നർ എന്നിവര്‍ ഗോള്‍ നേടി.കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതിന്‍റെ ഈര്‍ഷ്യം നല്ലപോലെ ഉള്ള പിച്ചില്‍ കാണിച്ച ജര്‍മനിക്ക് 49 ആം മിനുട്ടില്‍ സനെയേ നഷ്ടം ആയി.ഫിലിപ്പ് മ്വെനെയുടെ കഴുത്തിന് പിടിച്ചതിന് ആണ് അദ്ദേഹത്തിന് റെഡ് കാര്‍ഡ് ലഭിച്ചത്.പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ തന്റെ 402-ാം ഗെയിമിലെ ആദ്യ ചുവപ്പ് കാർഡായിരുന്നു സാനെക്ക് ഇന്നലെ ലഭിച്ചത്.