അര്‍മേനിയയെ പരാജയപ്പെടുത്തി യൂറോ യോഗ്യതക്ക് ഉറപ്പ് വരുത്തി ക്രൊയേഷ്യ
ചൊവ്വാഴ്ച സാഗ്രെബിൽ അർമേനിയയ്‌ക്കെതിരെ 1-0 ന് ജയിച്ചതിനെത്തുടർന്ന് ക്രൊയേഷ്യക്ക് ജർമ്മനിയിൽ നടക്കുന്ന യൂറോ 2024 ല്‍ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തി.ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാര്‍ ആയി തുര്‍ക്കിയും രണ്ടാം സ്ഥാനക്കാര്‍ ആയി ക്രൊയേഷ്യയും ആണ് യോഗ്യത നേടിയത്.ഹാഫ് ടൈമിന് രണ്ട് മിനിറ്റ് മുമ്പ് ബുദിമിറിന്റെ ഹെഡ്ഡർ ഗോളില്‍ ആണ് സ്ലാവിക്ക് ടീം ലീഡ് നേടിയത്.

മികച്ച ഫോമില്‍ ആയിരുന്നു റയല്‍ മിഡ്ഫീല്‍ഡര്‍ ആയ ലൂക്കാ മോഡ്രിച്ച്.രണ്ടാം പകുതിയിൽ ടെമ്പോ നിയന്ത്രിക്കാനും മറ്റ് നിരവധി ഗോളവസരങ്ങൾ സൃഷ്ടിക്കാനും അവരെ അനുവദിച്ചതിന്‍റെ പിന്നില്‍ ഉള്ള പ്രധാന കാരണം അദ്ദേഹം തന്നെ ആയിരുന്നു. ക്രൊയേഷ്യയുടെ കോണ്ടിനെന്റൽ ഫൈനലിലേക്കുള്ള തുടർച്ചയായ ആറാം യോഗ്യതയാണിത്, കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ക്രോയേഷ്യ ടീമിന് യൂറോയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.അതിനുള്ളത് തന്‍റെ അവസാന യൂറോ കംപെയിനില്‍ നേടണം എന്ന ലക്ഷ്യത്തില്‍ ആണ് മോഡ്രിച്ച്.