ഫ്രാന്‍സിന് മൂക്കുകയര്‍ ഇടാന്‍ ഗ്രീസ്
ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം റെക്കോർഡ് ചെയ്തതിന്റെ പിൻബലത്തിൽ, ഫ്രാൻസ് ചൊവ്വാഴ്ച രാത്രി ഗ്രീസിനെ നേരിടാന്‍ ഏതന്‍സിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്.യൂറോ 2024 യോഗ്യതാ കാമ്പെയ്‌നില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ എല്ലാം വിജയം നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞിട്ടുണ്ട്.ഗ്രൂപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അവര്‍.ഗ്രീസിനെതിരായ ഈ മല്‍സരത്തിലെ ഫലം ഫ്രാന്‍സിന്‍റെ പോയിന്‍റ് നിലയില്‍ ഒരു മാറ്റവും വരുത്തുകയില്ല.

മറുവശത്ത് ഗ്രീസിന് യൂറോ യോഗ്യത നേടണം എങ്കില്‍ അടുത്ത വര്‍ഷം ആരംഭിക്കാന്‍ പോകുന്ന യൂറോ നോക്കൌട്ടില്‍ ജയം നേടണം.24 ടീമുകള്‍ പങ്കെടുക്കാന്‍ പോകുന്ന യൂറോ ടൂര്‍ണമെന്റിന് ഇതിനകം ജര്‍മനിയും മറ്റ് ഇരുപത് ടീമുകളും യോഗ്യത നേടി കഴിഞ്ഞു.ബാക്കിയുള്ള മൂന്നു പൊസിഷനുകള്‍ക്ക് വേണ്ടിയാണ് മറ്റു ടീമുകള്‍ നോക്കൌട്ട് റൌണ്ടില്‍ മല്‍സരിക്കാന്‍ പോകുന്നത്.അതില്‍ ഒന്നു 2004 യൂറോ ചാമ്പ്യന്മാര്‍ ആയ ഗ്രീസ് ആണ്.ഇന്ന് ഇന്ത്യന്‍ സമയം ഒന്നേ കാല്‍ മണിക്ക് ആണ് ഫ്രാന്‍സിനെതിരെയുള്ള ഗ്രീസിന്‍റെ അവസാന ഗ്രൂപ്പ് പോരാട്ടം.