യൂറോ ക്വാളിഫയറില്‍ ഇന്ന് ജിബ്രാള്‍ട്ടര്‍ – ഹോളണ്ട് പോരാട്ടം
ഫ്രാന്‍സിനെതിരെ റിക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയ ജിബ്രാള്‍ട്ടര്‍ ടീം ഇന്ന് ഡച്ച് പടക്കെതിരെ തങ്ങളുടെ അവസാന യൂറോ യോഗ്യത മല്‍സരത്തിന് തയ്യാര്‍ എടുക്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ എതിരില്ലാത്ത പതിനാല് ഗോളിന് ആണ് അവര്‍ ഫ്രാന്‍സിന് മുന്നില്‍ അടിയറവ് പറഞ്ഞത്.മോഡേണ്‍ ഫൂട്ബോളില്‍ ഇത്രയും വലിയ മാര്‍ജിനില്‍ ഉള്ള തോല്‍വി ഇതാദ്യം.

പോര്‍ച്ചുഗലിലെ അൽഗാർവ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഒന്നേ കാലിന് ആണ് മല്‍സരം.ഏഴു മല്‍സരങ്ങളില്‍ നിന്നു അഞ്ച് ജയങ്ങളും രണ്ടു തോല്‍വിയും നേരിട്ട ഹോളണ്ട് ടീം നിലവില്‍ ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനത്ത് ആണ്.യൂറോ യോഗ്യത ഉറപ്പാക്കിയ അവര്‍ക്ക് ഇന്നതെ മല്‍സരത്തിന് അത്രക്ക് പ്രാധാന്യം നല്കേണ്ടത് ഇല്ല.അതിനാല്‍ ഒരുപക്ഷേ പ്രമുഖ താരങ്ങള്‍ക്ക് കോച്ച് കോമാന്‍ വിശ്രമം നല്‍കിയേക്കാം.നെതര്‍ലണ്ട്സ് നിരയില്‍ നഥാൻ എകെ, ലുത്‌ഷരെൽ ഗീർട്രൂയിഡ, ജെറമി ഫ്രിംപോങ്, സ്റ്റീവൻ ബെർഗ്വിജൻ,ഫ്രെങ്കി ഡിയോങ് എന്നിവര്‍ പരിക്ക് മൂലം വിശ്രമത്തില്‍ ആണ്.