” ചെല്‍സിയിലേക്ക് ഉടനെ തിരിച്ചെത്തും ” – റീസ് ജയിംസ്
ഈ സീസണിൽ റീസ് ജെയിംസിന് ഇതുവരെ ഒരു മുഴുനീള മല്‍സരം കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ അടുത്ത് താരം നല്കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇപ്പോള്‍ നല്ല ഉന്മേഷം തോന്നുന്നുണ്ട് എന്നും കഴിഞ്ഞ ആറ് മാസത്തില്‍ തന്‍റെ ഏറ്റവും മികച്ച ഷേപ്പില്‍ ആണ് താന്‍ ഉള്ളത് എന്നും താരം വെളിപ്പെടുത്തി.കഴിഞ്ഞ രണ്ട് സീസണുകളിലും താരം പരിക്ക് മൂലം വേട്ടയാടപ്പെടുകയാണ്.
/cdn.vox-cdn.com/uploads/chorus_image/image/72882089/1587390140.0.jpg)
“പലപ്പോഴായി നമ്മുടെ ശരീരം നമുക്ക് ഓരോ മുന്നറിയിപ്പുകള്‍ തരും.എനിക്കു അത് ലഭിച്ചിരുന്നു എങ്കിലും ഞാന്‍ അത് സ്ഥിരമായി ഒഴിവാക്കുകയായിരുന്നു പതിവ്.എന്നാല്‍ അത് മൂലം എനിക്കു ലഭിച്ചതു വലിയൊരു തിരിച്ചടിയാണ്.കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ നന്നായി അനുഭവിച്ചു. ഇപ്പോള്‍ എനിക്കു വളരെ ഉന്മേഷം തോന്നുന്നുണ്ട്.എന്റെ ശക്തിയും ശാരീരികക്ഷമതയും വീണ്ടും വർദ്ധിക്കുന്നതായി എനിക്ക് മനസിലാകുന്നുണ്ട്.ഉടനെ ഞാന്‍ ചെല്‍സി,ഇംഗ്ലണ്ട് ടീമുകളിലെ ഒരു അവിഭാജ്യ ഘടകം ആയി ഞാന്‍ മാറും.” റീസ് ജയിംസ് വെളിപ്പെടുത്തി.