മാർസെലോ ഗയാർഡോയേ അൽ-ഇത്തിഹാദ് പുതിയ ബോസായി നിയമിച്ചു
ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയതിന് പിന്നാലെ 2025 വരെ സൗദി ചാമ്പ്യൻ അൽ-ഇത്തിഹാദ് അർജന്റീനിയൻ മാർസെലോ ഗയാർഡോയെ പരിശീലകനായി നിയമിച്ചതായി ക്ലബ് അറിയിച്ചു.എട്ട് വർഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ സീസണില്‍ റിവർ പ്ലേറ്റില്‍ നിന്ന് മാനേജര്‍ പിന്‍വാങ്ങിയിരുന്നു.രണ്ട് കോപ്പ ലിബർട്ടഡോറുകൾ ഉൾപ്പെടെ 14 കിരീടങ്ങളിലേക്ക് ടീമിനെ നയിച്ചതിന് ശേഷം ആണ് അദ്ദേഹം അവിടെ നിന്ന് വിട വാങ്ങിയത്.

കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒരു തവണ മാത്രം ജയിച്ച അൽ-ഇത്തിഹാദ് സൗദി പ്രോ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എയർഫോഴ്സ് ക്ലബ്ബിനോട് അവര്‍ 2-0 തോൽവി ഏറ്റുവാങ്ങിയിരുന്നു.അൽ-ഇത്തിഹാദിന്റെ ക്യാപ്റ്റൻ ഫ്രാൻസ് സ്‌ട്രൈക്കർ കരിം ബെൻസെമയാണ്, മുൻ ലിവർപൂൾ മിഡ്‌ഫീൽഡർ ഫാബീഞ്ഞോ, മുൻ ചെൽസി, ലെസ്റ്റർ താരം എൻഗോലോ കാന്റെ എന്നിവരും ക്ലബ്ബിനായി കളിക്കുന്നുണ്ട്.ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മികച്ച മാനേജര്‍ ആയ ഗയാർഡോ ഈ ടീമിനെ സൌദിയിലെ മുന്‍ നിര ടീമുകള്‍ ഒന്നാക്കി മാറ്റും എന്ന് മാനേജ്മെന്‍റ് വിശ്വസിക്കുന്നു.