ഫ്രഞ്ച് ക്ലബ് റെന്നസ് പരിശീലക സ്ഥാനത്ത് നിന്ന് ബ്രൂണോ ജെനെസിയോയേ വിട്ടയച്ചു
വ്യക്തിപരമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞ ബ്രൂണോ ജെനെസിയോയ്ക്ക് പകരം ജൂലിയൻ സ്റ്റീഫനെ മാനേജറായി സ്റ്റേഡ് റെനൈസ് നിയമിച്ചതായി ലീഗ് 1 ക്ലബ് ഞായറാഴ്ച അറിയിച്ചു.2015 മുതൽ 2019 വരെ ബ്രൂണോ ജെനെസിയോ പരിശീലിപ്പിച്ച ക്ലബ്ബായ ലിയോണിനോട് 1-0 ന് തോറ്റതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് റെന്നസ് ഈ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്.

2020 ലെ റെന്നസിനെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കാമ്പെയിനിലേക്ക് നയിച്ച മാനേജര്‍ ആണ് സ്റ്റീഫന്‍.അദ്ദേഹം ക്ലബിന്‍റെ ചുമതലയില്‍ നിന്ന് വിട്ടു ഒഴിഞ്ഞപ്പോള്‍ ആണ് ബ്രൂണോ ജെനെസിയോ മാനേജര്‍ ആയി സ്ഥാനം ഏല്‍ക്കുന്നത്.12 കളികളിൽ നിന്ന് 12 പോയിന്റുമായി ലീഗിൽ 13-ാം സ്ഥാനത്താണ് റെന്നസ്, ഈ സീസണിൽ വെറും രണ്ട് വിജയങ്ങൾ മാത്രം ആണ് അവര്‍ നേടിയിട്ടുള്ളത്.വരാനിരിക്കുന്ന ആഴ്ച്ച അടുത്ത മത്സരത്തിൽ അവർ റീംസിന് ആതിഥേയത്വം വഹിക്കുന്നു.