അർജന്റീനയ്‌ക്കെതിരെ ഗബ്രിയേൽ ജീസസ് ബ്രസീലിനായി കളത്തിലിറങ്ങും
സ്‌ട്രൈക്കറുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആഴ്‌സണലിന്റെ ആശങ്കകൾക്കിടയിലും ഗബ്രിയേൽ ജീസസ് അടുത്തയാഴ്ച അർജന്റീനയ്‌ക്കെതിരെ ബ്രസീലിനായി കളിക്കും.ഒക്ടോബറിൽ സെവിയ്യയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്. ആഴ്‌സണലിന്റെ അവസാന അഞ്ച് മത്സരങ്ങൾ ജീസസിന് നഷ്ടമായി.എങ്കിലും കൊളംബിയയ്ക്കും അർജന്റീനയ്‌ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിലേക്ക് താരത്തിനു വിളി ലഭിച്ചു.

എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ താരം ബ്രസീലിന് വേണ്ടി കളിച്ചിരുന്നില്ല.മാച്ച് സ്ക്വാഡില്‍ പോലും അദ്ദേഹം ഉണ്ടായിരുന്നില്ല.എന്നാല്‍ അടുത്ത അര്‍ജന്‍റീനക്കെതിരായ മല്‍സരത്തില്‍ അദ്ദേഹം കളിയ്ക്കാന്‍ യോഗ്യന്‍ ആണ് എന്നു ബ്രസീലിയന്‍ കോച്ച് വിശ്വസിക്കുന്നു.കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ താരം പതിവിലും കൂടുതല്‍ ആയി പങ്കെടുത്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.കോച്ച് ഡിനിസ് താരവുമായി ചര്‍ച്ച നടത്തിയപ്പോള്‍ അര്‍ജന്‍റ്റീനക്കെതിരായ മല്‍സരം കളിയ്ക്കാന്‍ താന്‍ മാനസികമായി തയ്യാര്‍ എടുത്തു കഴിഞ്ഞു എന്നു പറയുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്.