ക്ലാസിക്കോയിൽ മാഡ്രിഡിനെ തൂത്തെറിഞ്ഞ് ബാഴ്സലോണ
ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോയിൽ 38,707 കാണികൾക്ക് മുന്നിൽ ഒളിമ്പിക് സ്‌റ്റേഡിയത്തിൽ 5-0 ന് തകർപ്പൻ ജയം നേടി ബാഴ്സലോണ വിമന്‍സ് ടീം.വിജയത്തോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനെതിരെയുള്ള ലീഡ് ആറാക്കി വര്‍ധിപ്പിച്ചു.നടന്ന ഒന്‍പത് ലീഗ് മല്‍സരത്തിലും അവര്‍ ജയം നേടി.

ആദ്യ പകുതിയിൽ ഐറ്റാന ബോൺമാറ്റി, കരോലിൻ ഗ്രഹാം ഹാൻസെൻ, മരിയോണ കാൽഡെന്റി എന്നിവർ ഗോളുകൾ നേടി, ക്ലോഡിയ പിന, വിക്കി ലോപ്പസ് എന്നിവർ രണ്ടാം പകുതിയിലും സ്കോര്‍ കണ്ടെത്തിയപ്പോള്‍ പേരിനു പോലും റയല്‍ മാഡ്രിഡിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.ഓണ്‍ ടര്‍ഗറ്റില്‍ ഒരു ഷോട്ട് പോലും നേടാന്‍ റയല്‍ ടീമിന് കഴിഞ്ഞിട്ടില്ല.ഇരു ടീമുകളും പരിക്ക് മൂലം പ്രധാന താരങ്ങള്‍ ഇല്ലാതെ ആണ് കളിച്ചത്.മാഡ്രിഡിന് കരോലിൻ വെയറിനെ നഷ്ട്ടം ആയപ്പോള്‍ അലക്സിയ പുട്ടെല്ലസും ഐറിൻ പരേഡസും ഇല്ലാതെ ആണ് ബാഴ്സലോണ കളിയ്ക്കാന്‍ ഇറങ്ങിയത്.