ജിബ്രാൾട്ടറിനെ 14 ഗോളുകൾക്ക് തോൽപ്പിച്ച് ഫ്രാൻസ് റെക്കോർഡ് നേട്ടം കുറിച്ചു
ശനിയാഴ്ച നടന്ന യൂറോ 2024 ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ 10 പേരടങ്ങുന്ന ജിബ്രാൾട്ടറിനെ 14-0ന് തോൽപ്പിച്ച് ഫ്രാൻസ് തങ്ങളുടെ എക്കാലത്തെയും വലിയ വിജയം രേഖപ്പെടുത്തി.2006-ൽ സാൻ മറിനോയ്‌ക്കെതിരെ ജർമ്മനി നേടിയ റിക്കോര്‍ഡ് വിജയം ആണ് ഇപ്പോള്‍ പഴങ്കഥയായത്.എമ്പാപ്പെ ഹാട്രിക്ക് നേടി.

മൂന്നാം മിനിറ്റിൽ സെൽഫ് ഗോളിൽ ലീഡ് നേടിയ ഫ്രാന്‍സ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ തന്നെ ഏഴു ഗോള്‍ ലീഡ് നേടിയിരുന്നു.മാർക്കസ് തുറാം, സയർ എമറി, എംബാപ്പെ, ജൊനാഥൻ ക്ലോസ്, കിങ്‌സ്‌ലി കോമാൻ, യൂസഫ് ഫോഫാന എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.യൂറോ യോഗ്യത ഗ്രൂപ്പില്‍ ഫ്രാൻസ് നേരത്തെ തന്നെ ഒന്നാം സ്ഥാനം നേടിയിരുന്നു, മാനേജർ ദിദിയർ ദെഷാംപ്‌സ് 17 വയസ്സുള്ള സയർ-എമറിക്ക് അരങ്ങേറ്റത്തിന് അവസരവും നല്കി.1914 ന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ ഫ്രാൻസ് കളിക്കാരനായി മാറി അദ്ദേഹം.ആദ്യ മല്‍സരത്തില്‍ തന്നെ ഗോളും താരം കണ്ടെത്തി.ഇത് കൂടാതെ ഉസ്മാന്‍ ഡെംബേലെ,ജീറൂഡ് എന്നിവരും രണ്ടാം പകുതിയില്‍ ജിബ്രാള്‍ട്ടര്‍ വല ഭേദിച്ചതോടെ യോഗ്യത റൌണ്ടില്‍ ഫ്രാന്‍സ് തുടര്‍ച്ചയായ ഏഴാം വിജയം നേടി.