ലാറ്റ്വിയന്‍ ചലഞ്ച് മറികടന്ന് ക്രൊയേഷ്യ
ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ ക്രൊയേഷ്യ ലാറ്റ്വിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു.ജയത്തോടെ യൂറോപ്യൻ യോഗ്യത നേടുന്നതിന്റെ പടിക്കിൽ വരെ ക്രൊയേഷ്യ എത്തിയിട്ടുണ്ട്.നിലവിൽ അവർ ഏഴു മത്സരങ്ങളിൽ നിന്ന് 13 പോയിന്റോടെ ഗ്രൂപ്പ് ഡി യിൽ രണ്ടാം സ്ഥാനത്താണ്.

മൂന്നാം സ്ഥാനത്തുള്ള വെയിൽസിൽ നിന്നും ഭീഷണി നേരിടുന്നുണ്ട് എങ്കിലും അടുത്ത മത്സരത്തിൽ ജയം നേടാൻ ആയാൽ ജർമ്മനിയിൽ വെച്ച് നടക്കാൻ പോകുന്ന യൂറോ ചാമ്പ്യൻഷിപ്പ് കളിയ്ക്കാന്‍ ക്രൊയേഷ്യ വണ്ടി കയറും.ക്രൊയേഷ്യയ്ക്ക് വേണ്ടി ഏഴാം മിനുട്ടില്‍ തന്നെ ഗോൾ നേടാൻ ലോവ്രോ മഹേറിന് കഴിഞ്ഞൂ.പതിനാറാം മിനിറ്റിൽ ആന്ധ്രേജ് ക്രമാരിക്ക് ടീമിൻറെ ലീഡ് ഇരട്ടിപ്പിച്ചു.ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ലാറ്റ്വിയയുടെ ഏഴാമത്തെ തോൽവിയാണിത്.അവസാന ഗ്രൂപ്പ് മത്സരത്തിൽ അർമേനിയയാണ് ക്രൊയേഷ്യയുടെ എതിരാളികൾ