സൗഹൃദ മത്സരത്തിൽ ജർമ്മനിയെ കീഴ്പ്പെടുത്തി തുർക്കി
ഇന്നലെ നടന്ന സൗഹൃദ മല്‍സരത്തില്‍ ജർമൻ ടീമിന് അപ്രതീക്ഷിത തോൽവി. തുർക്കിക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളിലാണ് ജർമ്മനി പരാജയപ്പെട്ടത്. ഹാൻസിനെ പറഞ്ഞുവിട്ടതിനുശേഷം പുതിയ കോച്ച് ആയി ജൂലിയന്‍ നാഗല്‍സ്മാനെ നിയമിച്ചതിനുശേഷവും ജർമനിയുടെ പരാജയഭീതി വിട്ടു ഒഴിയുന്നില്ല.ഇതിനകം തന്നെ യൂറോ യോഗ്യത നേടിയ തുർക്കി വളരെ മികച്ച രീതിയില്‍ ആണ് ജർമൻ ടീമിനെ നേരിട്ടത്.

ജർമ്മനിക്ക് വേണ്ടി കായ് ഹാര്‍വെറ്റ്സും, നിക്ലാസ് ഫുള്‍ക്രഗും ഗോൾ കണ്ടെത്തിയപ്പോൾ തുർക്കിക്ക് വേണ്ടി ഫെർഡി കാഡിയോഗ്ലു,കെനൻ യിൽഡിസ്,യൂസഫ് സാരി എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ആദ്യ 10 മിനിറ്റിൽ തന്നെ മത്സരത്തിൽ വിജയം നേടാനുള്ള അവസരം ഈ ജർമൻ ടീമിന് ലഭിച്ചിരുന്നു എന്നും എന്നാൽ താരങ്ങൾ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാത്തത് മൂലമാണ് പരാജയം നേരിട്ടത് എന്നും മത്സരശേഷം കോച്ച് ജൂലിയൻ നാഗസ്മാൻ വെളിപ്പെടുത്തി.അടുത്ത സൗഹൃദ മത്സരത്തിൽ ഓസ്ട്രിയെയാണ് ജർമൻ ടീമിൻറെ എതിരാളികൾ.