ഐ-ലീഗ് 2023-24: തുടർച്ചയായി മൂന്നാം വിജയവുമായി മുഹമ്മദൻ
ശനിയാഴ്ച ഡെക്കാൻ അരീനയിൽ നടന്ന ഐ-ലീഗിൽ 2023-24ൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തി മുഹമ്മദൻ സ്‌പോർട്ടിംഗ് വിജയത്തോടെ ഒന്നാം സ്ഥാനത്ത് എത്തി.
മുഹമ്മദൻ സ്‌പോർട്ടിങ്ങിനായി ബികാഷ് സിംഗ് സഗോൾസെം, എഡ്ഡി ഹെർണാണ്ടസ് എന്നിവരാണ് സ്‌കോറർമാർ. രാഗവ് ഗുപ്ത രാജസ്ഥാൻ യുണൈറ്റഡിന്റെ മാർജിൻ കുറച്ചു. ആദ്യ പകുതിയുടെ അവസാനമാണ് മുഹമ്മദൻ ആദ്യ ഗോൾ നേടിയത്. പിനീട് 71-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ആശ്വാസ ഗോൾ പിറന്നത് കളിയുടെ അവസാന നിമിഷത്തിലാണ്.
ഈ ജയം താത്കാലികമായെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ മുഹമ്മദൻ സ്‌പോർട്ടിംഗിനെ സഹായിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റാണ് ഇപ്പോൾ അവർക്കുള്ളത്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി രാജസ്ഥാൻ യുണൈറ്റഡ് 12-ാം സ്ഥാനത്താണ്. കൊൽക്കത്തയുടെ മൂന്നാം ജയമാണിത്.