സൗഹൃദ മത്സരത്തില്‍ ക്ലബ് അമേരിക്കയെ നേരിടാന്‍ ബാഴ്സലോണ
ഡിസംബർ 21 ന് ഡാലസിലെ കോട്ടൺ ബൗളിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ബാഴ്‌സലോണ മെക്സിക്കൻ വമ്പൻമാരായ ക്ലബ് അമേരിക്കയെ നേരിടുമെന്ന് ലാലിഗ ക്ലബ് വെള്ളിയാഴ്ച അറിയിച്ചു.വിന്‍റര്‍ അവധിക്ക് മുമ്പുള്ള ബാഴ്‌സലോണയുടെ അവസാനത്തെ കളിയായിരിക്കും ഇത്.അല്‍മേറിയക്കെതിരെയുള്ള ലീഗ് മല്‍സരം കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ആണ് ഈ മല്‍സരം നടക്കാന്‍ പോകുന്നത്.

ഡിസംബറിൽ ബാഴ്‌സലോണ സൗഹൃദ മത്സരം കളിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2021 ഡിസംബർ 14-ന്, ഡീഗോ മറഡോണയ്ക്ക് മരണാനന്തര ബഹുമതിയായി ബൊക്ക ജൂനിയേഴ്‌സിനെതിരെ അവര്‍ കളിച്ചിരുന്നു.വളരെ തിരക്ക് ഏരിയാ ഷെഡ്യൂള്‍ ആണ് എങ്കിലും റവന്യൂ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആണ് ബാഴ്സലോണ ഇത് പോലുള്ള മല്‍സരങ്ങളില്‍ കളിയ്ക്കാന്‍ പോകുന്നത്.കഴിഞ്ഞ മാസം 48 പേരുടെ മരണത്തിനിടയാക്കിയ അകാപുൾകോയിൽ ആഞ്ഞടിച്ച ഓട്ടിസ് ചുഴലിക്കാറ്റിന്റെ ഇരകൾക്കായി ഫണ്ട് ശേഖരിക്കാൻ ഗെയിമിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുമെന്നും ബാഴ്‌സലോണ പറഞ്ഞു.