ജൂഡ് ബെല്ലിംഗ്ഹാം 2023ലെ ഗോൾഡൻ ബോയ് അവാർഡ് നേടി
ജൂഡ് ബെല്ലിംഗ്ഹാം 2023 ലെ ഗോൾഡൻ ബോയ് അവാർഡ് നേടി.ഇംഗ്ലണ്ട്, ബൊറൂസിയ ഡോർട്ട്മുണ്ട്, റയൽ മാഡ്രിഡ് എന്നിവർക്ക് വേണ്ടിയുള്ള മികച്ച പ്രകടനങ്ങൾ മൂലം ആണ് അദ്ദേഹത്തിന് ഈ പുരസ്ക്കാരം ലഭിച്ചത്.ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം ജമാൽ മുസിയാല, ബാഴ്‌സലോണ ഡിഫൻഡർ അലജാൻഡ്രോ ബാൾഡെ എന്നിവര്‍ സാധ്യത ലിസ്റ്റില്‍ ഉണ്ടായിരുന്നു എങ്കിലും അവസാന ലാപ്പില്‍ ഇംഗ്ലിഷ് താരം ഇവരെ എല്ലാം പിന്തള്ളി.
ഇറ്റാലിയൻ പത്രമായ ടുട്ടോസ്‌പോർട്ട് സ്ഥാപിച്ച ഈ അവാർഡ്, ഒരു കലണ്ടർ വർഷത്തിൽ യൂറോപ്പിലെ 21 വയസ്സിൽ താഴെയുള്ള മികച്ച കളിക്കാരനാണ് നൽകുന്നത്.എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ, ലയണൽ മെസ്സി എന്നിവർ മുൻ ജേതാക്കളായിരുന്നു, ബാഴ്‌സയുടെ ഗാവി ആണ് ഈ അവാര്‍ഡ് അവസാനമായി നേടിയത്.ആഴ്സണലിന്റെ കായിക സംവിധായകൻ എഡു ഗാസ്പർ മികച്ച യൂറോപ്യൻ മാനേജരായും ബ്രൈറ്റന്റെ ടോണി ബ്ലൂം മികച്ച യൂറോപ്യൻ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.