മുൻ റിവർ പ്ലേറ്റ് ഐക്കൺ മാനേജര്‍ മാര്‍സലോ ഗയാര്‍ഡോ സൌദി ലീഗിലേക്ക്
മാർസെലോ ഗയാര്‍ഡോ അൽ ഇത്തിഹാദിന്‍റെ പുതിയ മാനേജര്‍ ആയി ചുമതല ഏറ്റെടുക്കും എന്നു റിപ്പോര്‍ട്ട്.കരിം ബെൻസെമ, ഫാബിഞ്ഞോ, എൻ ഗോലോ കാന്റെ എന്നിങ്ങനെയുള്ള സൂപ്പര്‍ താരങ്ങള്‍ നിലവില്‍ ആ ടീമില്‍ ഉണ്ട്.കഴിഞ്ഞയാഴ്ച പോർച്ചുഗീസ് കോച്ച് നുനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയിരുന്നു.അതിനു ശേഷമാണ് സൌദി ക്ലബ് മുൻ റിവർ പ്ലേറ്റ് മാനേജരുമായി കരാറില്‍ എത്തിയത്.

അൽ ഇത്തിഹാദ് നിലവിൽ സൗദി ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.47 കാരനായ ഗയാര്‍ഡോ ലാറ്റിന്‍ അമേരിക്കന്‍ ഫൂട്ബോളിലെ വളരെ പ്രസിദ്ധന്‍ ആയ കോച്ച് ആണ്.മങ്ങിയ ഫോമില്‍ ആയിരുന്ന ഈ റിവേര്‍ പ്ലെയ്റ്റ് ടീമിനെ ഇപ്പോഴത്തെ നിലയില്‍ മാറ്റി എടുക്കാന്‍ അദ്ദേഹം വലിയ പങ്ക് ആണ് വഹിച്ചത്.ക്ലബ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ മാനേജരാണ് അദ്ദേഹം. 2022 ഒക്ടോബറിൽ കോച്ചിംഗിൽ നിന്ന് ഇടവേള എടുക്കുന്നതിന് മുമ്പ് മൂന്ന് കോപ്പ ലിബർട്ടഡോർസ് വിജയങ്ങൾ ഉൾപ്പെടെ എട്ട് വർഷത്തിനുള്ളിൽ അദ്ദേഹം 14 ട്രോഫികൾ ക്ലബിന് നേടി കൊടുത്തിട്ടുണ്ട്.