കാൽവിൻ ഫിലിപ്‌സിന് വേണ്ടി വിന്‍റര്‍ ട്രാന്‍സ്ഫറില്‍ നീക്കം നടത്താന്‍ ന്യൂ കാസില്‍
ന്യൂകാസിൽ യുണൈറ്റഡ് ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്സിന് വേണ്ടിയുള്ള നീക്കത്തിലാണ്.വാര്‍ത്ത ശരി വെച്ച് കൊണ്ട് പ്രമുഖ ഇംഗ്ലിഷ് മീഡിയ ഹൌസുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്,അതിനാല്‍ ഈ വാര്‍ത്ത വെറും റൂമര്‍ ആയി തളികളയാന്‍ സാധിക്കില്ല.ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഈ സീസണിൽ സിറ്റിക്കായി ഒരു മത്സരം മാത്രമാണ് കളിച്ചത്.അദ്ദേഹത്തിനെ വില്‍ക്കാന്‍ തന്നെ ആണ് സിറ്റി മാനേജ്മെന്റിനും താല്‍പര്യം.

സെന്‍ട്രല്‍ മിഡ്ഫീല്‍ഡറും സ്പാനിഷ് താരമായ റോഡ്രിയും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ ആണ് ഫിലിപ്സിന് അവസരങ്ങള്‍ ലഭിക്കാതെ പോകുന്നത്.ബെഞ്ച് പ്ലേയര്‍ ആയിട്ട് പോലും താരത്തിനെ നിലനിര്‍ത്താന്‍ പെപ്പ് ആഗ്രഹിക്കുന്നില്ല.വാതുവെപ്പുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 10 മാസത്തെ സസ്പെൻഷനിലായ സാൻഡ്രോ ടോണാലിയുടെ അഭാവം നികത്തുന്നതിന് വേണ്ടിയാണ് ഫിലിപ്സിനെ സൈന്‍ ചെയ്യാന്‍ ന്യൂ കാസില്‍ മുന്നോട്ടു വന്നിരിക്കുന്നത്.യുവന്റസും ബയേൺ മ്യൂണിക്കും ഫിലിപ്‌സിന് താൽപ്പര്യമുള്ള മറ്റ് ക്ലബ്ബുകളിൽ ഉൾപ്പെടുന്നു.