വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ബ്രസീല്‍
കൊളംബിയയും ബ്രസീലും നാളെ രാവിലെ അഞ്ചര മണിക്ക് മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ (കൊളംബിയ ) വെച്ച് ഏറ്റുമുട്ടും.ഇരു ടീമുകളുടെയും ഇതുവരെയുള്ള പ്രകടനങ്ങള്‍ ഒന്നും ഓണ്‍ മാര്‍ക്കില്‍ ആയിരുന്നില്ല.കഴിഞ്ഞ മല്‍സരത്തില്‍ ഉറുഗ്വാക്കെതിരെ തോറ്റ ബ്രസീല്‍ ടീം അതിനു മുന്നേ നടന്ന മല്‍സരത്തില്‍ വെനസ്വേലക്കെതിരെ സമനിലകുരുക്കില്‍ പെട്ടിരുന്നു.

കൊളംബിയ ആകട്ടെ കഴിഞ്ഞ മൂന്നു മല്‍സരത്തിലും സമനിലയില്‍ ആണ് കളി അവസാനിപ്പിച്ചത്.ഗ്രൂപ്പില്‍ ഇപ്പോള്‍ അവര്‍ അഞ്ചാം സ്ഥാനത്ത് ആണ്.കരുത്തര്‍ ആയ ബ്രസീലിയന്‍ ടീമിനെ എങ്ങനെ ആണ് ഈ ദുര്‍ഭലര്‍ ആയ കൊളംബിയന്‍ ടീം മറികടക്കാന്‍ പോകുന്നത് എന്ന് കാണാന്‍ ഹോം ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. പരിക്കുകള്‍ ബ്രസീലിന് വലിയ തിരിച്ചടികള്‍ നല്കുന്നുണ്ട്.പരിക്ക് മൂലം നെയ്മര്‍,കാസെമിറോ, റിച്ചാർലിസൺ, എഡർ മിലിറ്റാവോ,എഡേഴ്സൺ എന്നിവരുടെ അഭാവം സാംബ ടീമിനെ ദുര്‍ഭലം ആക്കുന്നു.