യൂറോ 2024 യോഗ്യത കംപെയിനില്‍ ഇന്ന് മികച്ച പോരാട്ടങ്ങള്‍
യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് സ്വീഡന്‍ അസർബൈജാനേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ള ഈ ടീമുകളുടെ യൂറോ യോഗ്യത മോഹങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയവും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രിയന്‍ ടീമും യോഗ്യത നേടി കഴിഞ്ഞു.അതിനാല്‍ ഇന്നതെ മല്‍സരത്തിന് ഒരു തരത്തിലുള്ള പ്രസക്തിയും ഇല്ല.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മല്‍സരം.

യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ഗ്രൂപ്പ് ജിയില്‍ ബള്‍ഗേറിയ ഹംഗറി ടീമിനെ നേരിടാന്‍ ഒരുങ്ങുന്നു.ആറ് മല്‍സരത്തില്‍ നിന്നു പതിനാല് പോയിന്റുകള്‍ നേടിയ ഹംഗറിയാണ് ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.ഒരു പോയിന്റിന് മാത്രം പിന്നില്‍ നില്‍ക്കുന്ന സെര്‍ബിയന്‍ ടീമിനുമേലുള്ള ലീഡ് വര്‍ദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ഹംഗറി.മറുവശത്ത് ഒരു മല്‍സരം പോലും ജയിക്കാതെ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് ബള്‍ഗേറിയ.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് കിക്കോഫ്.