” നെയ്മര്‍ പിച്ചിലേക്ക് തിരിച്ചെത്താന്‍ സമയം പിടിക്കും “
ബ്രസീൽ ദേശീയ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മർ, കാൽമുട്ടിനേറ്റ ഗുരുതരമായ പരിക്കേറ്റ നെയ്മറുടെ പിച്ചിലേക്കുള്ള മടങ്ങി വരവ് ദീര്‍ഗ കാലം പിടിച്ചേക്കാം എന്നു വെളിപ്പെടുത്തി. ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റുകളും ഇടത് കാൽമുട്ടിലെ മെനിസ്കസ് ഇഞ്ചുറിയും മൂലം നവംബർ 2 ന് ബ്രസീലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി.മടങ്ങി വരവ് എപ്പോള്‍ ആണ് എന്നു പറയാന്‍ കഴിയില്ല എങ്കിലും ബ്രസീലിയന്‍ താരം മികച്ച രീതിയില്‍ ട്രീറ്റ്മെന്‍റിനോട് പ്രതികരിക്കുന്നുണ്ട് എന്നും ഡോക്ടര്‍ വെളിപ്പെടുത്തി.

“ഇന്നലെ ഞാന്‍ താരത്തിനെ പുതിയ പോസ്റ്റ്-ഓപ്പറേറ്റീവ് അസസ്‌മെന്റിനായി നേരില്‍ പോയി കണ്ടിരുന്നു.ഇത് പ്രാരംഭ ഘട്ടം ആണ് എങ്കിലും അദ്ദേഹം നന്നായി സുഖം പ്രാപിക്കുന്നുണ്ട്.ഇത് ഒരു സങ്കീർണ്ണമായ പരിക്കാണ്, അയാളുടെ ഒരു ലിഗമെന്‍റ് തന്നെ പൊട്ടിയിരിക്കുന്നു.ഇത് കൂടാതെയുള്ള മറ്റ് പരിക്കുകള്‍ സന്ദര്‍ഭം കൂടുതല്‍ വഷല്‍ ആക്കി.അതിനാല്‍ താരം ഇപ്പോള്‍ കാണിക്കുന്ന ക്ഷമ കുറച്ച് മാസങ്ങളിലേക്ക് നീട്ടണം.”റോഡ്രിഗോ ലാസ്മർ ബ്രസീലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.