ഡാനി ആൽവസിന്‍റെ വിചാരണ ഉടന്‍ ആരംഭിക്കും
ബ്രസീലിയൻ ഡിഫൻഡർ ഡാനി ആൽവസ് കഴിഞ്ഞ വർഷം ഒരു നൈറ്റ് ക്ലബിൽ വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടേണ്ടിവരുമെന്ന് സ്പാനിഷ് കോടതി ചൊവ്വാഴ്ച അറിയിച്ചു.കോടതിയിൽ നൽകിയ മൊഴികളും അന്വേഷണ ഘട്ടത്തിൽ ഹാജരാക്കിയ തെളിവുകളും പരിഗണിച്ച് “ട്രയൽ തുറക്കാൻ മതിയായ തെളിവുകളുണ്ടെന്ന്” ബാഴ്‌സലോണ ആസ്ഥാനമായുള്ള കോടതി പറഞ്ഞു. വാദം കേൾക്കുന്നതിനുള്ള തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല.

ഡിസംബർ 30 ന് ബാഴ്‌സലോണയിലെ ഒരു നിശാക്ലബ്ബിൽ വെച്ച് സ്ത്രീയെ ആക്രമിച്ചതിന് അറസ്റ്റിലായ 40-കാരനായ ആൽവ്സ് ജനുവരി മുതൽ വിചാരണയ്ക്ക് മുമ്പുള്ള ജയിലിൽ കഴിയുകയാണ്. ഓഗസ്റ്റിൽ ആണ് അദ്ദേഹത്തിനെതിരെ അന്വേഷണ ജഡ്ജി കുറ്റം ചുമത്തിയത്.തന്നെ മോചിപ്പിക്കാനുള്ള അഭ്യർത്ഥനകൾ താരം അനേകമായി നല്കുന്നുണ്ട് എങ്കിലും കോടതി എല്ലാം റദ്ദ് ചെയ്തു.ആരോപണങ്ങൾ ആദ്യം ഉയർന്നപ്പോൾ ഇതിനെ പരിപൂര്‍ണമായി അദ്ദേഹം നിഷേധിച്ചു.കുറ്റാരോപിതയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.2022 ജൂണിൽ ബാഴ്‌സലോണ വിട്ടതിനുശേഷം അദ്ദേഹം ചേർന്ന ക്ലബ്ബായ ലിഗ എംഎക്‌സ് ക്ലബ് പ്യൂമാസ് ആൽവസിന്റെ കരാർ ജനുവരി 20-ന് അവസാനിപ്പിച്ചു.