പിതാവിനെ കൊളംബിയയില്‍ പോയി സന്ദര്‍ശിച്ച് ലൂയിസ് ഡിയാസ്
ലിവർപൂളിന്റെയും കൊളംബിയയുടെയും വിങ്ങർ ആയ ലൂയിസ് ഡിയാസ് തന്റെ പിതാവിനേ പോയി കണ്ടതായി വെളിപ്പെടുത്തിയിരിക്കുന്നു കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ.58 കാരനായ ലൂയിസ് മാനുവൽ ഡിയാസിനെ കൊളംബിയന്‍ ലെനിനിസ്റ്റ് സംഘടനയായ ഈഎല്‍എന്‍ ആണ് തട്ടി കൊണ്ട് പോയത്.താരത്തിന്‍റെ മാതാവിനെ അപ്പോള്‍ തന്നെ മോചിപ്പിച്ചു,എന്നാല്‍ പിതാവിനെ 12 ദിവസങ്ങൾക്ക് ശേഷം ആണ് അവര്‍ വിട്ടയച്ചത്.

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി കൊളംബിയയില്‍ ആണ് ഇപ്പോള്‍ താരം.താരം ഇത്രയും കാലം ലിവര്‍പൂളിന് വേണ്ടി കളിക്കുകയായിരുന്നു.ടീം ബുദ്ധിമുട്ടുന്ന ഈ സമയത്ത് അവരെ സഹായിക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ അനുഭവമുണ്ടായിട്ടും കൊളംബിയയിൽ തുടരുമെന്ന് ദിയാസിന്റെ പിതാവ് പറഞ്ഞു.തന്‍റെ കുടുംബം മുഴുവൻ പട്ടണത്തിൽ ഉള്ളതിനാൽ ഇവിടെ തന്നെ തുടരാന്‍ ആണ് തന്‍റെ തീരുമാനം എന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.