EPL 2022 European Football Foot Ball International Football Top News transfer news

ഇംഗ്ലണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് ജൂഡ് ബെല്ലിംഗ്ഹാം ഉണ്ടാകില്ല

November 15, 2023

ഇംഗ്ലണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് ജൂഡ് ബെല്ലിംഗ്ഹാം ഉണ്ടാകില്ല

മാൾട്ടയ്ക്കും നോർത്ത് മാസിഡോണിയയ്ക്കുമെതിരായ യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമും ചെൽസി ഡിഫൻഡർ ലെവി കോൾവിയും ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) ചൊവ്വാഴ്ച അറിയിച്ചു.തോള്‍ എല്ലിന്‍റെ സ്ഥാനം തെറ്റിയത് ആണ് താരത്തിന്‍റെ അഭാവത്തിന് കാരണം.കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹം വലന്‍സിയ ടീമിനെതിരെ കളിച്ചിരുന്നില്ല.

Chelsea: Levi Colwill withdraws from England squad - BBC Sport

 

പരിക്കിന് മുമ്പ് മാഡ്രിഡിന് വേണ്ടി താരം 13 മല്‍സരങ്ങളില്‍ നിന്നു 13 ഗോളുകള്‍ നേടിയിട്ടുണ്ട്. തോളിന് പരിക്കേറ്റ കോൾവിലും അന്താരാഷ്ട്ര ഡ്യൂട്ടിക്ക് ഹാജരാകില്ല, ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആയിരുന്നു താരം ആദ്യമായി ഇംഗ്ലണ്ട് ജേഴ്സി ധരിച്ചത്.തിങ്കളാഴ്ച ഇംഗ്ലണ്ട് ബോസ് ഗാരെത് സൗത്ത്ഗേറ്റ് ചെൽസിയുടെ കോൾ പാമർ, മാഞ്ചസ്റ്റർ സിറ്റിയുടെ റിക്കോ ലൂയിസ്, ആസ്റ്റൺ വില്ലയുടെ എസ്രി കോൻസ എന്നിവർക്കായി ഇംഗ്ലണ്ട് ടീമില്‍ നിന്നുള്ള  ആദ്യ കോൾ അപ്പുകൾ കൈമാറിയിരുന്നു .

Leave a comment