” ഈ ഫോം തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കും “
വളരെ മോശമായ തുടക്കത്തില്‍ നിന്നും ചെല്‍സി ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ തരകേടില്ലാത്ത നിലയിലേക്ക് ഉയരാന്‍ തുടങ്ങിയിരിക്കുന്നു.ഈ പോക്ക് തുടര്‍ന്നാല്‍ ചെല്‍സി അടുത്ത സീസണില്‍ യൂറോപ്പിയന്‍ ലീഗ് കളിക്കും എന്ന പ്രതീക്ഷ ആരാധകര്‍ക്ക് ഉണ്ട്.സമ്മര്‍ദ നിമിഷങ്ങളില്‍ നിന്നും പൊച്ചേട്ടീനോയുടെ പാടവം ആണ് ചെല്‍സിക്ക് തുണയായത്.

ചെല്‍സിയുടെ നംബര്‍ 1 ഗോള്‍ കീപ്പര്‍ ആയ റോബര്‍ട്ട് സാഞ്ചസ് തന്‍റെ ടീം ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ വലിയ സാധ്യത ഉണ്ട് എന്നു വിശ്വസിക്കുന്നതായി വെളിപ്പെടുത്തി.ടീം നിലവിലെ ഈ പോക്ക് തുടര്‍ന്നാല്‍ എന്തും സാധ്യം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ടീം കാമ്പിലെ താരങ്ങള്‍ എല്ലാവരും വളരെ അധികം ആവേശത്തില്‍ ആണ് എന്നും കോച്ചിന്റെ പ്ലാനിങ്ങില്‍ അവര്‍ക്ക് നൂറു ശതമാനം വിശ്വാസം ഉണ്ട് എന്നും താരം രേഖപ്പെടുത്തി.