പെപ്പ് ഫൂട്ബോളിന് വരുത്തിയ ദോഷം വെളിപ്പെടുത്തി മെസ്സി
മെസ്സി-പെപ്പ് ഗാര്‍ഡിയോള എന്നീ പേരുകള്‍ ഫൂട്ബോള്‍ ലോകത്ത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ലോകത്തെ മികച്ച താരവും മികച്ച മാനേജറും പരസ്പര സഹായത്തോടെ ആണ് അവരവരുടെ കരിയര്‍ ആരംഭിച്ചത്.പെപ്പിന് കീഴില്‍ ആണ് മെസ്സി ആദ്യ ബലോണ്‍ ഡി ഓര് നേടിയത്.ആദ്യ സീസണില്‍ മെസ്സിയും സംഘവും പെപ്പിന് ചരിത്ര പ്രസിദ്ധമായ സിക്സ്ട്ടപ്പില് നേടി കൊടുക്കുകയും ചെയ്തു.

എന്നാല്‍ ഈ അടുത്തു നടന്ന അഭിമുഖത്തില്‍ മെസ്സി പെപ്പ് ഗാര്‍ഡിയോള ഫൂട്ബോളിന് വലിയ ദോഷമാണ് വരുത്തിയത് എന്ന് വെളിപ്പെടുത്തി.”മിഡ്ഫീല്‍ഡിലേക്ക് പാസ് നല്കുന്ന സെന്റര്‍ ബാക്ക് എന്ന ഫോര്‍മുല ഫൂട്ബോളില്‍ ആദ്യമായി കൊണ്ടുവന്നത് പെപ്പ് ഗാര്‍ഡിയോളയാണ്. അദ്ദേഹത്തിന്റെ ഈ ഐഡിയ വലിയ വിപ്ലവം ആണ് സൃഷ്ട്ടിച്ചത്.ഇപ്പോള്‍ എല്ലാ മാനേജര്‍മാരും പാസ് നല്കുന്ന സെന്റര്‍ ബാക്കിനെ കളിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുപോലെ അദ്ദേഹത്തിന്റെ ഫൂട്ബോള്‍ സിദ്ധാന്തം ഉപയോഗിയ്ക്കുന്ന മാനേജര്‍ ഒട്ടേറെ ആണ്.അദ്ദേത്തിന്റെ വരവോടെ ഫൂട്ബോളിന്റെ ക്വാളിറ്റി ഏറെ മുകളില്‍ പോയിരിക്കുന്നു.” മെസ്സി അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.