മെസ്സിയോടുള്ള ആരാധന വെളിപ്പെടുത്തി ഫെഡറിക്കോ വാല്‍വറഡേ
ലോകക്കപ്പ് ക്വാളിഫയിങ് മല്‍സരത്തില്‍ അര്‍ജന്‍റീന- ഉറുഗ്വായ് മല്‍സരം ഈ ആഴ്ച്ച ബ്യൂണോസ് ഈയേര്‍സില്‍ വെച്ച് നടക്കും.മല്‍സരത്തിനു മുമ്പായി ഉറുഗ്വായന്‍ താരം ഫെഡറിക്കോ വാല്‍വറഡേ നല്കിയ അഭിമുഖത്തില്‍ മെസ്സിക്കെതിരെ കളിക്കുന്നു എന്നത് തന്നെ ഏറെ ആവേശത്തില്‍ ആഴ്ത്തുന്നു എന്നു വെളിപ്പെടുത്തി.ഇരുവരും ഇതിന് മുന്നേ എല്‍ ക്ലാസിക്കോയിലും കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി- റയല്‍ മല്‍സരത്തിലും ഏറ്റുമുട്ടിയിട്ടുണ്ട്.

മെസ്സിയേ എങ്ങനെ തടയും എന്നു ചോദിച്ചപ്പോള്‍ അറിയില്ല എന്നായിരുന്നു വാല്‍വറഡേ പറഞ്ഞത്.”അദ്ദേഹം ലോകത്തിലെ മികച്ച താരം ആണ്,അദ്ദേഹത്തിനെ തടയാണ്‍ ഉള്ള പദ്ധതി എനിക്കു വശമില്ല.അദ്ദേഹത്തിനെതിരെ കളിച്ചപ്പോള്‍ എല്ലാം എനിക്കു അതിനു കഴിഞ്ഞിട്ടില്ല. ഒപ്പം കസമീരോ ഉള്ളപ്പോള്‍ പോലും മെസ്സിയേ തടയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല.അദ്ദേഹം ലോകത്തെ മികച്ച താരമാണ്.അതിനാല്‍ ഏത് പദ്ധതിയും തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും.” ഫെഡറിക്കോ വാല്‍വറഡേ വെളിപ്പെടുത്തി.